കൗമുദി ടിവിയിലെ ഏറ്റവും ജനപ്രീതിയാർന്ന പരിപാടികളിലൊന്നാണ് ഡേ വിത്ത് എ സ്‌റ്റാർ. നടി എലീന പടിക്കലിന്റെ അവതരണ ശൈലി തന്നെയാണ് ഇതിന്റെ വിജയഘടകളിലൊന്ന്. താരങ്ങൾക്കൊപ്പം അവരുടെ ദൈനംദിന കാര്യങ്ങൾ കൂടി പ്രേക്ഷകർക്ക് പരിചിതമാക്കുന്ന ഡേ വിത്ത് എ സ്‌റ്റാർ ചാനൽ റേറ്റിംഗിലും ഏറെ മുന്നിലാണ്. പലപ്പോഴും തന്റെ അതിഥികൾക്ക് 'പണി' കൊടുക്കാറുള്ള എലീന സ്വയം 'പണി' വാങ്ങിയ എപ്പിസോഡായിരുന്നു നടി രേഖയ്‌ക്കൊപ്പമുള്ളത്.
രേഖക്കൊപ്പമുണ്ടായിരുന്ന നടനും മെന്റലിസ്‌റ്റുമായ യുവ കൃഷ്‌ണയാണ് എലീനയെ ഹിപ്‌നോട്ടൈസ് ചെയ്‌തത്. ആദ്യം 'മസിലു' പിടിച്ചിരുന്നെങ്കിലും താരത്തിന്റെ മനസിലുണ്ടായിരുന്ന ആദ്യ പ്രണയത്തെ യുവ പുറത്തു ചാടിക്കുകയായിരുന്നു.