nisrath

തൃണമൂൽ കോൺഗ്രസ് എം.പിയും,​ മോ‌‌‌ഡലുമായ നുസ്രത് ജഹാൻന്റെ ഗ്ളാമർ ഫോട്ടോഷൂട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ചുവന്ന നിറത്തിലുള്ള സ്റ്റൈലിഷ് ഗൗൺ ധരിച്ച്,​ തലമുടി ചീകിയൊതുക്കിക്കെട്ടിയുള്ള ചിത്രങ്ങളാണ് സജീവ ചർച്ചയായിരിക്കുന്നത്. ഇതേതുടർന്ന് ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ നിങ്ങൾ ഒരു എംപിയല്ലെ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടെ എന്ന രീതിയിലുള്ള വിമർശനങ്ങളും താരത്തിന് നേരെ ഉയരുന്നുണ്ട്.

മുൻപും നുസ്രത് ജഹാൻ പലതവണ ആരോപണങ്ങളിൽ നിറഞ്ഞിരുന്നു. കുങ്കുമവും മംഗല്യസൂത്രവും ധരിച്ച് പാർലമെന്റിൽ എത്തിയതിന്റെ പേരിൽ നുസ്രത് ജഹാന് മേൽ ഫത്വ പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഇതിന് രാഷ്ട്രീയ മാനങ്ങൾ നൽകേണ്ടതില്ലെന്നായിരുന്നു അന്നു താരത്തിന്റെ പ്രതികരണം.