തൃക്കാക്കര: കാക്കനാട് പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പടമുഗൾ താനാപാടത്ത് വീട്ടിൽ അമലിനെ(19 )പിടികൂടി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെ ഇൻഫോപാർക്ക് എസ്.ഐ എ.എം ഷാജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് കാക്കനാട്സ്വദേശിയായ 17 കാരിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പ്രതി കുത്തിയത്.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി ഗുരുതരാവസ്ഥയിലായതിനാൽ പൊലീസിന് മൊഴി എടുക്കാൻ സാധിച്ചിട്ടില്ല.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.