2012 ഡിസംബർ 16നു രാത്രി ഒൻപതിനു ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.
പെൺകുട്ടിയെയും ഒപ്പമുണ്ടായുരുന്ന യുവാവിനെയും ക്രൂരമായി മർദ്ദിച്ച് ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
രാത്രി 11മണിയോടെ വഴിയാത്രക്കാരാണ് റോഡരികിൽ മൃതപ്രായരായി കി
ന്ന ഇരുവരെയും കണ്ടെത്തിയത്.
പൊലീസെത്തി ഇരുവരെയും ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലാക്കി.
ചെറുകുടലും ഗർഭപാത്രവും സ്വകാര്യ ഭാഗങ്ങളും തകർന്ന് അത്യാസന്ന നിലയിലായ പെൺകുട്ടിയെ അഞ്ച് ശസ്‌ത്രക്രിയകൾക്ക് വിധേയയാക്കി. ചെറുകുടൽ ഭൂരിഭാഗവും നീക്കം ചെയ്‌തു.
ദിവസങ്ങൾക്ക് ശേഷം ഡിസംബർ 27ന് പെൺകുട്ടിയെ വിദഗ്ദ്ധ ചികിത്സയ്‌ക്ക് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആറ് മണിക്കൂർ നീണ്ട എയർ ആംബുലൻസ് യാത്രയ്‌ക്കിടെ ഹൃദയാഘാതം വന്ന് അബോധാവസ്ഥയിലായ പെൺകുട്ടി പിന്നീട് ഒരിക്കലും ബോധം വീണ്ടെടുത്തില്ല.
ഡിസംബർ 29നു സിംഗപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരണമടഞ്ഞു.
പിറ്റേന്ന് ഡൽഹിയിൽ എത്തിച്ച മൃതദേഹം വൻ പൊലീസ് സുരക്ഷയിൽ സംസ്‌കരിച്ചു.
21 December 2012 ഡിസംബർ 21ന് സംഭവത്തിൽ വൻ പ്രക്ഷോഭം ഉയർന്നു.
ആറു പ്രതികളെ പൊലീസ് പിടികൂടി.
മുഖ്യപ്രതി ഡ്രൈവർ രാംസിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്‌തു.
മറ്റ് പ്രതികളുടെ വിചാരണ അതിവേഗ കോടതിയിൽ
ഒര് പ്രതിക്ക് 18 വയസ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. മാനഭംഗത്തിനും കൊലപാതകത്തിനും കുറ്റക്കാരനെന്ന് കണ്ടെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പരമാവധി ശിക്ഷയായ മൂന്ന് വർഷത്തെ തടവിന് വിധിച്ച് ജുവനൈൽ ഹോമിൽ അയച്ചു.
2013 സെപ്റ്റംബർ 13ന് രാംസിംഗിന്റെ സഹോദരൻ മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നീ പ്രതികൾക്കു വിചാരണ കോടതി വധശിക്ഷവിധിച്ചു
മാർച്ച് 13ന് ഡൽഹി ഹൈക്കോടതി വധശിക്ഷ ശരിവച്ചു
2017 മേയ് 5ന് സുപ്രീംകോടതി വധശിക്ഷ ശരിവച്ചു
2018 ജൂലായ് 9 ന് മൂന്ന് പ്രതികളുടെ റിവ്യൂ പെറ്റിഷൻ സുപ്രിംകോടതി തള്ളി
2019 നവംബറിൽ മറ്റൊരു പ്രതിയുടെ അപേക്ഷയും സുപ്രീംകോടതി തള്ളി