ന്യൂഡൽഹി : ദിവസങ്ങളായി തുടരുന്ന വിദ്യാർത്ഥി പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെ.എൻ.യു സർവകലാശാല സന്ദർശിച്ചു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർഥം രണ്ടു ദിവസമായി ദീപിക ഡൽഹിയിലുണ്ടായിരുന്നു. പിന്തുണയറിയിച്ച് ജെ.എൻ.യുവിൽ എത്തിയെങ്കിലും വിദ്യാർഥികളെ അഭിസംബോധന ചെയ്യാതെയാണ് താരം മടങ്ങിയത്.
Delhi: Deepika Padukone at Jawaharlal Nehru University, to support students protesting against #JNUViolence. pic.twitter.com/gAQZnDNYpR
— ANI (@ANI) January 7, 2020
നേരത്തെ രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരത്തെ കുറിച്ച് താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്ന് ദീപിക പറഞ്ഞിരുന്നു. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെ.എൻ. യുവിൽ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാർത്ഥി നേതാക്കളിൽ ചിലരോട് സംസാരിച്ച ശേഷം മടങ്ങി.
#WATCH Delhi: Deepika Padukone outside Jawaharlal Nehru University, to support students protesting against #JNUViolence. pic.twitter.com/vS5RNajf1O
— ANI (@ANI) January 7, 2020