ഇൻഡോർ: ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ അനായാസ വിജയവുമായി ഇന്ത്യ. എഴു വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം കൈവരിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രമേ നേടാനായുള്ളൂ . അർദ്ധസെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും മികച്ച തുടക്കം നൽകി.
തുടർന്ന് അത് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ വിരാട് കൊഹ്ലി – ശ്രേയസ് അയ്യർ സഖ്യം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഇന്ത്യ വിജയത്തിലെത്തിയത്. 18-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് പറത്തിയാണ് കൊഹ്ലി വിജയം ഉറപ്പിച്ചത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.