തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും ക്യൂട്ടായ നായിക ആരാണെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമയുള്ളൂ. അത് സാമന്ത അക്കിനേനി ആണ്. തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം, വളരെ പെട്ടന്നാണ് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായി മാറിയത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സീ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുളള ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് സാമന്ത തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രങ്ങൾ തുടർന്ന് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സൂപ്പർ ഡീലക്സിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സീ ടീ.വി പുരസ്‌കാരം ഏറ്റുവാങ്ങാൻ നെറ്റ് സാരിയിലാണ് നടി എത്തിയത്.
മലയാള താരം ഫഹദ് ഫാസിൽ, വിജയ് സേതുപതി, രമ്യ കൃഷ്ണൻ എന്നിവരായിരുന്നു സൂപ്പർ ഡീലക്സിൽ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.