വിവിധ വകുപ്പുകളിലെ 250 ഓളം തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 തസ്തികകളിൽ ജനറൽ റിക്രൂട്മെന്റാണ്. 28 തസ്തികയിൽ തസ്തികമാറ്റം വഴിയുളള തിരഞ്ഞെടുപ്പ്. 11 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുളള സ്പെഷൽ റിക്രൂട്മെന്റ്. 128 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുളള എൻഡിഎ നിയമനമാണ്. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), ഡ്രോയിങ് ടീച്ചർ, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഫീൽഡ് വർക്കർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ നഴ്സ് ഗ്രേഡ് രണ്ട് (ആയുർവേദം) ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), അസിസ്റ്റന്റ് ജയിലർ, എക്സൈസ് ഇൻസ്പെക്ടർ, ഫുഡ് സേഫ്റ്റി ഓഫിസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ, സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ്, കെടിഡിസിയിൽ അക്കൗണ്ടന്റ്/കാഷ്യർ, മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, കേരള സിറാമിക്സ് ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ്, അഗ്രോ മെഷിനറി കോർപറേഷനിൽ ഓവർസിയർ, സഹകരണ അപ്പക്സ് സൊസൈറ്റികളിൽ ഡ്രൈവർ, പൊലീസ് വകുപ്പിൽ ബോട്ട് ലാസ്ക്കർ തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 രാത്രി 12വരെ.
ബിരുദധാരികൾക്ക് എസ്.ഐ ആകാം
കേരള പൊലീസിൽ ഒഴിവുള്ള സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, കേരള സിവിൽ പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവയ്ക്ക് വെവ്വേറെ വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.പ്രായം: നേരിട്ടുള്ള നിയമനത്തിന് 20-31. 02.01.1988നും 01.01.1999നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ.
യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. ആവശ്യമായ ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.ശമ്പളം: 32,300-68,700 രൂപ. അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽവഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി അഞ്ച്.
കേന്ദ്ര ആവിഷ്കൃത പദ്ധതിയിൽ
കേന്ദ്ര തൊഴിൽ വികസനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രമോഷൻ ട്രസ്റ്റും (എച്ച്എൽഎഫ്പിപിടി) കേരള അക്കാഡമി ഒഫ് സിൽക്സ് എക്സലൻസും (കെഎഎസ്ഇ)ചേർന്ന് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ബാച്ചുകളിലായി ദിവസവും നാല് മണിക്കൂർ വീതം 80 ദിവസത്തെ ക്ളാസ് ലഭിക്കും.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്,ഐടി, പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നിവയിൽ പ്രത്യേക ട്രെയിനിംഗ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി സർട്ടിഫിക്കറ്റും തൊഴിലും ഉറപ്പാക്കും. കോഴ്സുകൾ: ഫ്രന്റ് ഓഫീസ് അസോസിയേറ്റ് (പ്ളസ് ടു യോഗ്യത, പ്രായം: 18-30), ഹൗസ് കീപ്പിംഗ് അറ്റൻഡന്റ് (അഞ്ചാം ക്ളാസ് യോഗ്യത,പ്രായം: 18-40) . കൂടുതൽ വിവരങ്ങൾക്ക്:
ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രൊമോഷൻ ട്രസ്റ്റ് (A unit of HLL Life Care Ltd.Govt.of India) GS Towers, Door No.PP21/252, Nemom P.O, 695020. ഫോൺ: 9497567739, 8921062676, 8129099423. ഇ-മെയിൽ: hlfpptpmkvy@gmail.com.
പത്താം ക്ളാസുകാർക്ക് നബാർഡിൽ ഓഫീസ് അറ്റൻഡന്റ് ആകാം
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 73 ഒഴിവുണ്ട്. സബോർഡിനേറ്റ് സർവീസ് വിഭാഗത്തിൽ ഗ്രൂപ്പ് സി തസ്തികയാണിത്. സംസ്ഥാന അടിസ്ഥാനത്തിലാണ് അവസരം ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. കേരളത്തിൽ മൂന്നൊഴിവാണുള്ളത് (ജനറൽ 2, ഒബിസി 1). യോഗ്യത: പത്താം ക്ലാസ്സ് ജയിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനം/റീജണൽ ഓഫീസിന് ബാധകമായ സംസ്ഥാനത്ത് നിന്നുതന്നെ യോഗ്യത നേടണം. അതത് സംസ്ഥാനം/ റീജണൽ ഓഫീസുകൾക്ക് കീഴിലുള്ളവർ അപേക്ഷിച്ചാൽ മതി. സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ബിരുദമോ മറ്റ് ഉന്നതയോഗ്യതകളോ പാടില്ല. പ്രായം 18‐30. www.nabard.org വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 12.
ജിപ്മെറിൽ തൊഴിലവസരം
പുതുച്ചേരിയിൽ ജിപ്മെറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്) അവസരം. ഗ്രൂപ്പ് ബി, സി വിഭാഗത്തിൽ നഴ്സിങ് ഓഫീസർ (ഒഴിവ്-85), മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (15), ഫിസിക്കൽ ഇൻസ്ട്രക്ടർ (1), സൈക്യാട്രിക് നഴ്സ് (1), ജൂനിയർ എൻജിനീയർ -എയർ കണ്ടീഷനിങ് (1), ഇലക്ട്രോണിക്സ് അസിസ്റ്റന്റ്- വർക്ക്ഷോപ്പ് (1), ഇഇജി ടെക്നീഷ്യൻ (1), യൂറോ ടെക്നീഷ്യൻ (1), ഡെന്റൽ മെക്കാനിക്ക് (1), ലോവർ ഡിവിഷൻ ക്ലാർക്ക് (9) എന്നി തസ്തികകളിലാണ് അവസരം. ആകെ 116 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷ നൽകണം കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.jipmer.edu.in/ അവസാന തീയതി : ജനുവരി 20.
കാരയ്ക്കൽ ക്യാംപസിൽ ഗ്രൂപ്പ് ബി, സി വിഭാഗത്തിൽ നഴ്സിങ് ഒാഫിസർ (ഒഴിവ്-150), മെഡിക്കൽ സോഷ്യൽ വർക്കർ (2), ജൂനിയർ എൻജിനീയർ-സിവിൽ (1), ജൂനിയർ എൻജിനീയർ--ഇലക്ട്രിക്കൽ (1), സ്റ്റെനോഗ്രാഫർ (8) തസ്തികകളിലായി ആകെ 162 ഒഴികളുണ്ട്. ഓൺലൈനായി അപേക്ഷ നൽകണം. നഴ്സിങ് ഓഫീസർ തസ്തികയിൽ മാത്രമായി ആകെ 235 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.jipmer.edu.in/ അവസാന തീയതി : ജനുവരി 27.
നോർത്ത് സെൻട്രൽ റെയിൽവേയിൽ
നോർത്ത് സെൻട്രൽ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ്/ബിരുദം/ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ്പ് യോഗ്യതയുള്ളവർക്കാണ് അവസരം. ലെവൽ 2/03 സ്കെയിലിലെ തസ്തികകളിൽ 16 ഒഴിവും ലെവൽ 4/05 സ്കെയിലിലെതസ്തികകളിൽ അഞ്ചൊഴിവുമുണ്ട്. ക്രിക്കറ്റ് റസ്ലിങ്, ബോക്സിങ്, ജിംനാസ്റ്റിക്സ്, വെയിറ്റ് ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ബാഡ്മിന്റൺ, ഫുട്ബോൾ, അത്ലറ്റിക്സ്, ഹോക്കി, ടേബിൾ ടെന്നീസ് എനീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് ലെവൽ 2/03 തസ്തികകളിലേക്ക് അപേക്ഷിക്കാനാവുക. ഹോക്കി, വെയിറ്റ്ലിഫ്റ്റിങ്, ക്രിക്കറ്റ്, എന്നിവയിൽ പുരുഷനും വനിതക്കും അപേക്ഷിക്കാം. മറ്റെല്ലാ ഒഴിവുകളും പുരുഷവിഭാഗത്തിലാണ്. ലെവൽ 04/05 സ്കെയിലിലെ തസ്തികകളിൽ റസ്ലിങ്, ജിംനാസ്റ്റിക്സ്, വെയിറ്റ് ലിഫ്റ്റിങ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് ഒഴിവ്. ഇതിൽ ഹോക്കി വനിതകൾക്കും മറ്റ് തസ്തികകളിൽ പുരുഷന്മാർക്കുമാണ് അവസരം. പ്രായം 18‐25. www.rrcald.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 20.
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ
തൃശൂർ അത്താണിയിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 44 ഒഴിവുണ്ട്. ജനറൽ മാനേജർ 1, സീനിയർ മാനേജർ 1, എക്സിക്യൂട്ടീവ് ട്രെയിനി 1, എൻജിനിയർ ട്രെയിനി(ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്) 1, എൻജിനിയർ ട്രെയിനി(മെറ്റലർജി എൻജിനിയറിങ്) 1, സ്കിൽഡ് വർക്കർ ട്രെയിനി(ഡ്രാഫ്റ്റമാൻ മെക്കാനിക്കൽ 1, സ്കിൽ വർക്കർ ട്രെയിനി(ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ) 10, സ്കിൽഡ് വർക്കർ ട്രെയിനി(ഫിറ്റർ) 10, സ്കിൽഡ് വർക്കർ ട്രെയിനി(മെഷീനിസ്റ്റ്) 4, സ്കിൽഡ് വർക്കർ ട്രെയിനി (വെൽഡർ) 3, അൺസ്കിൽഡ് വർക്കർ ട്രെയിനി 11 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.siflindia.com അല്ലെങ്കിൽ www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10.
ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജനുവരി 26 മുതൽ അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്ലോഡ് ചെയ്യണം. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. ഒന്നിൽ കൂടുതൽ അപേക്ഷകൾ അയക്കരുത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാവും എഴുത്ത് പരീക്ഷ നടക്കുക. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in.
കേരള ഹൈക്കോടതിയിൽ
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ www.hckrecruitment.nic.in വഴി ഓൺലൈനായി ജനുവരി 22 വരെ അപേക്ഷിക്കാം.
കേരള ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്
കോർപറേഷനിൽ
കേരള ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിലായി 15 ഒഴിവുണ്ട്. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് 4, അക്കൗണ്ടന്റ് 2, പ്രോജക്ട് എൻജിനിയർ 3, എക്സിക്യൂട്ടീവ് അസി. 2, പ്രോജക്ട് എക്സിക്യൂട്ടീവ് 1, ഫിനാൻസ് കം അക്കൗണ്ടന്റ് ഓഫീസർ 1, പ്രോജക്ട് ഓഫീസർ 1, സൈറ്റ് എൻജിനിയർ 1 എന്നിങ്ങനെയാണ് ഒഴിവ്. ഓരോ തസ്തികയിലേക്കുമാവശ്യമായ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം www.cmdkerala.net, www.ksidc.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12.
നാഷണൽ ഹൗസിംഗ് ബാങ്കിൽ
നാഷണൽ ഹൗസിംഗ് ബാങ്കിൽ ഡെപ്യുട്ടി ജനറൽ മാനേജർ(ചീഫ് റിസ്ക് ഓഫീസർ) 1, അസി. ജനറൽ മാനേജർ (ഇക്കണോമി ആൻഡ് സ്ട്രാറ്റജി), അസി. ജനറൽ മാനേജർ( എംഐഎസ്) മാനേജർ(ക്രെഡിറ്റ് ഓഡിറ്റ്) 2, ഡെപ്യൂട്ടി മാനേജർ 7 എന്നിങ്ങനെ ആകെ 12 ഒഴിവുണ്ട്.ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്. www.nhb.org.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ജനുവരി 17.
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്. ചണ്ഡിഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ന്യൂഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ റീജണിൽ 312 ഒഴിവുകളുണ്ട്. ജനുവരി 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.iocl.com.37.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ ജൂനിയർ എൻജിനീയറിങ്/ ടെക്നിക്കൽ അസിസ്റ്റന്റ് ആകാം. 37 ഒഴിവുകൾ. ഹരിയാനയിലാണ്അവസരം. ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഡക്ഷൻ, മെക്ക് ഫിറ്റർ കം റിഗ്ഗർ,ഇൻസ്ട്രുമെന്റേഷൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.iocl.com .