സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയോറ്റ് തസ്തികയിൽ 8224 ഒഴിവുകൾ. ഔദ്യോഗിക വെബ്സൈറ്റായ sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടി ജനുവരി 26 ന് അവസാനിക്കും.എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു നിയമനം. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർ രേഖകളുടെ വെരിഫിക്കേഷനും ഇന്റർവ്യൂവിനും വിധേയരാകണം. തുടർന്നാണ് അന്തിമ യോഗ്യതാ പട്ടിക പ്രസിദ്ധീകരിക്കുക. അംഗവൈകല്യം സംഭവിച്ചവർക്കു നേരിട്ടുള്ള നിയമനത്തിൽ നാല് ശതമാനം സംവരണമുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. നിലവിൽ എസ്ബിഐയിൽ ക്ലറിക്കൽ അല്ലെങ്കിൽ ഓഫീസർ കേഡറിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
പ്രായപരിധി
പരമാവധി 28 വയസ്. കുറഞ്ഞത് 20 വയസ്. സർക്കാർ മാനദണ്ഡമനുസരിച്ച് പ്രായത്തിൽ ഇളവ് നൽകും.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ മുഖേനയുള്ള പ്രിലിമിനറി, മെയിൻ പരീക്ഷയുടെയും അപേക്ഷയിൽ വ്യക്തമാക്കിയ ഭാഷയുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെയിൻ പരീക്ഷകളിൽ യോഗ്യത നേടുന്നവർക്കു മാത്രമേ ഭാഷാ പരിശോധന നടത്തുകയുള്ളൂ.
പ്രിലിമിനറി പരീക്ഷാ സ്കീം
മൂന്നു ഭാഗങ്ങളുള്ള 100 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയായിരിക്കും ഇത്. ഒരു മണിക്കൂറാണു പരീക്ഷാ സമയം. ഇംഗ്ലീഷ് ഭാഷ (30 ചോദ്യം): 30 മാർക്ക്. സംഖ്യാ കഴിവ് (35 ചോദ്യം): 35 മാർക്ക്. യുക്തിസഹമായ കഴിവ് (35 ചോദ്യം): 35 മാർക്ക്
പ്രധാന പരീക്ഷ
പരീക്ഷാ സമയം രണ്ടു മണിക്കൂർ 40 മിനിറ്റ്. പൊതു/സാമ്പത്തിക അവബോധം (50 ചോദ്യം): 50 മാർക്ക്. ജനറൽ ഇംഗ്ലീഷ് (40 ചോദ്യം): 40 മാർക്ക്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50 ചോദ്യം): 50 മാർക്ക്. യുക്തിസഹമായ കഴിവും കമ്പ്യൂട്ട് അഭിരുചിയും (50 ചോദ്യം): 60 മാർക്ക്. ഒബ്ജക്ടീവ് പരീക്ഷകളിൽ ഓരോ തെറ്റായ ഉത്തരത്തിനും 1/4 നെഗറ്റീവ് മാർക്ക് ഉണ്ടാകും.
ശമ്പളം
ആരംഭ വേതനം പ്രതിമാസം 25,000 രൂപയായിരിക്കും. ഡിഎ, നിലവിലെ നിരക്കിലുള്ള മറ്റ് അലവൻസുകൾ, പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ബിരുദ ജൂനിയർ അസോസിയേറ്റുകൾക്കുള്ള രണ്ട് അധിക ഇൻക്രിമെന്റുകൾ എന്നിവയുൾപ്പെടെയാണിത്.
അപേക്ഷക ജനുവരി 26-നുള്ളിൽ sbi.co.in/ careers എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
എങ്ങനെ അപേക്ഷിക്കാം
sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ, മുകളിൽ വലതുവശത്തുള്ള 'careers" ഇമേജിൽ ക്ലിക്ക് ചെയ്യുക
നിങ്ങളെ ഒരു പുതിയ പേജിലേക്കു റീ ഡയറക്ട് ചെയ്യും
'important notice" കീഴിലുള്ള 'recruitment of clerk..." എന്ന സ്ക്രോളിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ജോലിയിൽ ക്ലിക്ക് ചെയ്യുക, ഉപവിഭാഗത്തിലെ 'apply online" ക്ലിക്ക് ചെയ്യുക
'new registration" ക്ലിക്ക് ചെയ്യുക
ഫോം പൂരിപ്പിക്കുക, രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ഫോം പൂരിപ്പിക്കുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക
പണമടയ്ക്കുക