മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അതിരുകടന്ന ആത്മവിശ്വാസം, കലാകായിക മത്സരങ്ങളിൽ വിജയം, ഉപരിപഠനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ധർമപ്രവൃത്തികൾ ചെയ്യും. ഗൃഹോപകരണങ്ങൾ വാങ്ങും. പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അപകീർത്തി ഒഴിവാക്കും. ഉല്ലാസയാത്ര പുറപ്പെടും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യാത്രാക്ളേശമുണ്ടാകും. ചുമതലകൾ വർദ്ധിക്കും. ഉദ്യോഗത്തിൽ ഉയർച്ച.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉപകാരം ചെയ്തവർ സഹായിക്കും. വികസന പ്രവർത്തനങ്ങളിൽ സജീവം. നിശ്ചയദാർഢ്യമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലക്ഷ്യപ്രാപ്തി നേടും. പ്രവർത്തന വിജയം. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഊഹക്കച്ചവടത്തിൽ നിന്ന് പിന്മാറും. പുതിയ കരാർ ജോലികൾ. സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസമുണ്ടാകും. അപരാധം ഒഴിവാകും. പ്രതികൂല സാഹചര്യങ്ങളെ നേരിടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മധൈര്യം ആർജിക്കും. കാര്യനിർവഹണ ശക്തി വർദ്ധിക്കും. ധനം വന്നുചേരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉത്സവാഘോഷങ്ങളിൽ സജീവം. നിർദ്ദേശങ്ങൾ പാലിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. തൊഴിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ക്രമാനുഗതമായ വളർച്ച. പുതിയ സുഹൃദ് ബന്ധം. പദ്ധതികൾ സമർപ്പിക്കും.