boeing-

ടെഹ്റാൻ: ഇറാനിൽ 180 യാത്രക്കാരുമായി പോയ ഉക്രേനിയൻ വിമാനം തകർന്നുവീണു. ടെഹ്റാനിലെ ഇമാമം ഖമനേനി എയർപോർട്ടിൽ ബുധനാഴ്ചയാണ് സംഭവം. സാങ്കേതിക തകരാരാണെന്നാണ് പ്രാഥമിക നിഗമനം. ടേക്ക് ഓഫിന് ശേഷമാണ് അപകടം സംഭവിച്ചതെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബോയിംഗ് 737 ജെറ്റാണ് അപകടത്തിൽപ്പെട്ടത്.