boeing-

ടെഹ്റാൻ: ഇറാനിൽ 180 യാത്രക്കാരുമായി പോയ ഉക്രേനിയൻ വിമാനം തകർന്നുവീണു. ടെഹ്റാനിലെ ഇമാമം ഖമനേനി എയർപോർട്ടിൽ ബുധനാഴ്ചയാണ് സംഭവം. അപകടത്തിന് കാരണം സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനം. ടേക്ക് ഓഫിന് ശേഷമാണ് അപകടം സംഭവിച്ചതെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബോയിംഗ് 737 ജെറ്റാണ് അപകടത്തിൽപ്പെട്ടത്.