boeing-

ടെഹ്റാൻ: ഇറാനിൽ 180 യാത്രക്കാരുമായി പോയ ഉക്രേനിയൻ വിമാനം തകർന്നുവീണു. ടെഹ്റാനിലെ ഇമാം ഖമനേനി എയർപോർട്ടിൽ ബുധനാഴ്ചയാണ് പുലർച്ചയാടെയാണ് സംഭവം. അപകടത്തിന് കാരണം സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനം. ടേക്ക് ഓഫിന് ശേഷമാണ് അപകടം സംഭവിച്ചതെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉക്രയിനിലേക്ക് പുറപ്പെട്ട ബോയിംഗ് 737 ജെറ്റാണ് അപകടത്തിൽപ്പെട്ടത്.

യു.എസ്- ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിുലാണ് അപകടം നടക്കുന്നത്. എന്നാൽ ഇതുമായി സംഭവത്തിന് ബന്ധമില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഇറാഖിൽ സ്ഥിതി ചെയ്യുന്ന യു.എസ് സൈനികതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് തിരിച്ചടിയന്നോണമാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് അമേരിക്കൻ യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ കർശന നിർദേശം നൽകി.

IRAN PLANE CRASH:

- Ukraine Flight PS752 Took Off From Tehran

- Crashed Minutes After takeoff

- At Least 180 On Board

- No Official Word On Casualties

- Local Media Report It Crashed Due To Technical Issues

- Video Captured The Plane On Firepic.twitter.com/CZpUCF6ETE

— Global Breaking News (@GBNReports) January 8, 2020