crash

ടെഹ്‌റാൻ: ഇറാനിൽ നിന്നും 180 യാത്രക്കാരും ജീവനക്കാരുമായി പറന്നുയർന്ന യുക്രേനിയൻ ബോയിങ് 737 വിമാനം തകർന്നുവീണു. ടെഹ്റാനിലെ ഇമാം ഖൊമെയ്‌നി വിമാനത്താവളത്തിനടുത്തായാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 180 പേരും മരണപ്പെട്ടുവെന്നും ഒരാൾ പോലും രക്ഷപ്പെട്ടില്ലെന്നും ഇറാനിലെ സന്നദ്ധ സംഘടന റെഡ് ക്രെസെന്റ് അറിയിച്ചിട്ടുണ്ട്. ഒരു ഇറാനിയൻ ദേശീയ ചാനലും ഇക്കാര്യം തന്നെ പറയുന്നു. ബോയിങ് 737-800 വിമാനം ടെഹ്റാനിൽ നിന്നും പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് ടെഹ്‌റാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പരന്ദ് എന്ന സ്ഥലത്ത് തകർന്നുവീണത്.

വിമാന ട്രാക്കറായ ഫ്ലൈറ്റ് റഡാർ 24 നൽകുന്ന വിവരം അനുസരിച്ച് ബുധനാഴ്ച പുലർച്ചെ 5:15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം(യുക്രെയിൻ അന്താരാഷ്ട്ര എയർലൈൻ ഫ്ലൈറ്റ് 752) ഒരു മണിക്കൂറോളം വൈകി 6:12നാണ് പുറപ്പെട്ടത്. യുക്രേനിയൻ തലസ്ഥാനമായ ക്യിവിലെ ബോറിസ്‌പിൽ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയത് വിമാനം യാത്ര തിരിച്ചതെന്നും ഫ്ലൈറ്റ് ട്രാക്കർ പറയുന്നു. അപകടത്തിന്റെ ഒരു വീഡിയോ ദൃശ്യം ഇറാനിയൻ വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

نخستین ویدئو از سقوط هواپیمای اوکراینی اطراف شهریار pic.twitter.com/M3bZiLLryQ

— خبرگزاری ایسنا (@isna_farsi) January 8, 2020

വിമാനം മിന്നിക്കൊണ്ടിരിക്കുന്ന ഒരു പ്രകാശത്തിന്റെ പൊട്ടായി ക്രമേണ താഴേക്ക് പോകുന്നതും പിന്നീട് അതൊരു വലിയ തീഗോളമായി മാറുന്നതുമായാണ് ദൃശ്യത്തിലുള്ളത്. വിമാനം ചിന്നിച്ചിതറി കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇറാനിയൻ ഏവിയേഷൻ ഓർഗനൈസേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഏതായാലും ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഇറാൻ ആക്രമണങ്ങൾക്ക് ശേഷമുണ്ടായ ഈ അപകടത്തിൽ ദുരൂഹതയുണ്ടോ എന്ന് സംശയിക്കുന്നവർ നിരവധിയാണ്.

سلیمی، رئیس سازمان امداد و نجات جمعیت هلال احمر درباره سقوط هواپیمای اوکراینی:

*مرکز کنترل و مدیریت بحران هواپیمایی ۶:۲۲ اعلام حادثه کرد که سریعا تیم‌های عملیاتی اعزام شدند

*بعید می‌دانم کسی در این حادثه زنده مانده باشد

*خوشبختانه به منازل مسکونی خسارتی وارد نشده است pic.twitter.com/P4L90cqIN6

— خبرگزاری ایسنا (@isna_farsi) January 8, 2020