-iran-missiles

ന്യൂഡൽഹി: സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ശക്തമായാണ് തിരിച്ചടിച്ചത്. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ ഇറാന്‍ മിസൈൽ ആക്രമണം നടത്തി. സോഷ്യൽ മീഡിയയിലടക്കം ഇതുസംബന്ധിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. ഒരു മൊബെെൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ ആണിത്. ആകാശത്ത് പ്രകാശമായിമാറി, ​പിന്നീട് ആ പ്രകാശ പ്രവാഹം ഒരു പന്ത് പോലെ രൂപപ്പെട്ട് തോഴോട്ടേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. ചിലർ ഇതുകണ്ട് അലറി നിലവിളിച്ചോടുന്നുമുണ്ട്.

സൈ​നി​ക ജ​ന​റ​ലിനെ കൊലപ്പെടുത്തിയതിൽ യു.എസിനു നേരെ ഇറാൻ നടത്തുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രതികാരമാണ് ഇതെന്ന് ഇറാനിലെ ഉദ്യോഗസ്ഥർ പറ‌ഞ്ഞു. യു.എസിനു നേരെ ഇറാൻ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസെെലുകൾ തുടുത്തുവിട്ടിരുന്നു. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം ഞങ്ങൾ പരിശോധിച്ചു വരികയാണെന്ന് പെന്റഗൺ പ്രെസ് സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

#WATCH: Iran launched over a dozen ballistic missiles at 5:30 p.m. (EST) on January 7 and targeted at least two Iraqi military bases hosting US military and coalition personnel at Al-Assad and Irbil, in Iraq. pic.twitter.com/xQkf9lG6AP

— ANI (@ANI) January 8, 2020


”അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ താജി സൈനികത്താവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി യു.എസിനെ നേരിടുമെന്നും ,​ മറ്റുള്ളവരെയും പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും കെെക്കൊള്ളുമെന്നും” പെന്റഗൺ പ്രെസ് സെക്രട്ടറി പറ‌ഞ്ഞു.

ക്വിയാം, ഫത്തേ എന്നീ രണ്ടു ഹ്രസ്വ-ദൂര മിസൈലുകളാണ് ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ചത്. ഇറാഖിലെ യുഎസ് സൈനിക, സഖ്യസേന അൽ അസദ്, ഇർബിൽ വ്യോമ താവളങ്ങളിലാണ് ഈ മിസൈലുകൾ പതിച്ചത്. 180 മൈലിലധികം ദൂരത്തിൽ കൃത്യതയോടെ ഗൈഡഡ് 500 എൽബി ബോംബുകൾ എത്തിക്കാൻ കഴിയുന്നതാണ് ഈ മിസൈലുകൾ. ഉപയോഗിച്ച മിസൈലുകളിൽ ഭൂരിഭാഗവും 300 കിലോമീറ്റർ സഞ്ചരിക്കാവുന്നതും 500 എൽബി പേലോഡ് വഹിക്കാൻ ശേഷിയുള്ളതുമായ ഫത്തേ -110 ആണെന്നാണ് കരുതുന്നത്. ഇറാൻ നിർമിച്ച ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ ക്വിയാം -1 ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

സു​ലൈ​മാ​നി​ വധത്തിൽ പ്രതികാരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇറാൻ, സു​ലൈ​മാ​നി​യുടെ മൃതദേഹം ഖബറടക്കി രണ്ട് മ​​​ണി​​​ക്കൂ​​​റി​​​നകമാണ് അമേരിക്കക്കെതിരെ പ്രത്യാക്രമണം നടത്തിയത്. ഖബറടക്കത്തിന് മുമ്പ് തന്നെ ബ​ഗ്​​ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെയും സ​ലാ​ഹു​ദ്ദീ​ൻ പ്ര​വി​ശ്യ​യി​ലെ യു.​എ​സ്​ സേ​നാ താ​വ​ള​ത്തി​നു​ നേ​രെയും ശ​നി​യാ​ഴ്​​ച രാ​ത്രി റോ​ക്ക​റ്റ്​ ആ​ക്ര​മ​ണം നടന്നിരുന്നു.