ksrtc

കേരളത്തിൽ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളാണുള്ളത്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങി കായലുകളും മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും ഉൾപ്പെടുന്നു. എന്നാൽ,​ സോളോ ആയാലും ഗ്രൂപ്പ് യാത്രകളാണെങ്കിലും എങ്ങനെ ഇവിടങ്ങളിലേക്ക് എത്തിച്ചേരും എന്നാകും ആദ്യം ചർച്ച.

ഇത്തരം സ്ഥലങ്ങലിലേക്ക് ആനവണ്ടി സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഏകദേശമുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസ് റൂട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് വഴി വിവരങ്ങൾ പങ്കുവച്ചത്.

തിരുവനന്തപുരം ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ കോവളത്തെ കുറിച്ചാണ്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്...എല്ലാ ബീച്ചുകളും കടലിൽ അപകടരഹിതമായും ആപൽരഹിതമായും നീന്തിത്തുടിക്കാൻ കഴിയുന്ന ബീച്ചുകളാണ്. തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും റെയിൽവെസ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ (1 Km) അകലെയാണ് കിഴക്കേകോട്ട കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സഞ്ചാരികളുടെ പറുദീസയാണ് കേരളം - "ദൈവത്തിന്റെ സ്വന്തം നാട്"

ലോകത്തിലങ്ങോളമിങ്ങോളമുള്ള സഞ്ചാരികൾ അരക്കിട്ടുറപ്പിച്ചതാണ് വിനോദസഞ്ചാര ഭൂപടത്തിലെ കേരളത്തിന്റെ പ്രമുഖസ്ഥാനം... അതിൽ കെ.എസ്.ആർ.ടി.സി-ക്ക് എന്താണ് പങ്ക് എന്നല്ലേ സംശയം... കേരളത്തിലെ ഏകദേശമുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുവാൻ സഹായിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സ് സർവീസുകളുടെ വിവരങ്ങൾ നിങ്ങൾക്ക് നൽകാം ...

വരുന്ന ദിവസങ്ങളിൽ കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രത്യേകകതകളും അവിടേക്ക് ലഭ്യമായ കെ എസ് ആർ ടി സി ബസ്സുകളുടെ വിവരങ്ങളും ഞങ്ങൾ "ദി ഗ്രേറ്റ് ആനവണ്ടി എക്സ്പെഡീഷൻസ്" പരമ്പരകളിലുടെ നിങ്ങൾക്ക് കൈമാറാം...

ആദ്യമായി ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നത് കേരളത്തിൽ ഏറ്റവും അധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരമായ തിരുവനന്തപുരം ജില്ലയിലെ കോവളം ബീച്ചിനെ പറ്റിയാണ്.തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരെയാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്..
ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്...എല്ലാ ബീച്ചുകളും കടലിൽ അപകടരഹിതമായും ആപൽരഹിതമായും നീന്തിത്തുടിക്കാൻ കഴിയുന്ന ബീച്ചുകളാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ബീച്ചുകൾ സന്ദർശിക്കാൻ പറ്റിയ സമയം...

തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും റെയിൽവെസ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ (1 Km) അകലെയാണ് കിഴക്കേകോട്ട കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ്. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായ
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻഭാഗത്തായി ആണ് കിഴക്കേകോട്ട കെ എസ് ആർ ടി സി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ്സുകൾ പുറപ്പെടുന്നത് ഈ സ്റ്റാൻഡിൽ നിന്നാണ്. കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്കെത്താൻ തിരുവനന്തപുരം ബസ് സ്റ്റേഷന്റെയും റെയിൽവെസ്റ്റേഷന്റെയും മുൻഭാഗത്ത് നിന്നു തന്നെ ബസ്സ് ലഭിക്കും. കിഴക്കേകോട്ടയിലെത്തിയാൽ രാവിലെ 05.45 മുതൽ കോവളത്തേക്കുള്ള ബസ്സുകൾ ലഭ്യമാകും. തിരികെ കടൽത്തീരത്തിന്റെ ഭംഗി ആവോളം നുകർന്ന് അസ്തമയം കണ്ടു വന്നാലും തിരികെ കിഴക്കേകോട്ടയിലേക്ക് ബസ് സർവീസ് ലഭ്യമാകും... രാത്രി 09.30 വരെ എല്ലാ 15 മിനിട്ടിലും കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ലഭ്യമാണ്. കോവളത്തേക്ക് ലോ ഫ്ലോർ എ.സി. ബസ്സുകളും ലഭ്യമാണ്. കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രമാണ് കോവളത്തേക്ക് സർവീസ് നടത്തുന്നതെന്ന് പ്രത്യേകം അറിയിക്കുന്നു...

കൂടുതൽ വിവരങ്ങൾക്കായി കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലോ (0471 - 2463799) സിറ്റി യൂണിറ്റുമായോ (0471 - 2461013) ബന്ധപ്പെടാവുന്നതാണ്...

അപ്പോൾ എങ്ങനാ? പെട്ടി പായ്ക്ക് ചെയ്യുകയല്ലേ? യാത്ര തുടങ്ങുകയല്ലേ ഞങ്ങളോടൊപ്പം...?

സുഖയാത്ര... സുരക്ഷിതയാത്ര... കെ.എസ്.ആർ.ടി.സിയോടൊപ്പം...

കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് സ്വന്തം...