ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട രുചികളിൽ ഒന്നാണ് കടൽവിഭവങ്ങൾ. കടലിലെ മീൻ വിഭവങ്ങളുടെ അസാധ്യ രുചി തന്നെയാണ് അതിന്റെ പ്രധാനകാരണം. കൂടാതെ എന്നും വ്യത്യസ്തമായ രുചികൾ തേടിപ്പോകുന്നവരുമാണ് നമ്മൾ. ഇത്തവണത്തെ കൗമുദി ടിവിയുടെ എന്റെ കടൽക്കൂട്ടിലൂടെ പരിചയപ്പെടുന്നത് അതുപോലെ വ്യത്യസ്തമായ ഒരു രുചിക്കൂട്ടാണ്. തിരുവനന്തപുരം ഭാഗത്ത് തള എന്ന് വിളിക്കുന്ന കൊലകൊമ്പൻ മീനിന്റെ തലയും മുള്ളും ഉപയോഗിച്ചുള്ള സൂപ്പർ വിഭവമാണ് ഇന്ന് പരിചയപ്പെടുന്നത്.