michel-lewit

ആലപ്പുഴ: നൊബേൽ സമ്മാനജേതാവടക്കമുള്ള വിദേശികൾ സഞ്ചരിച്ച ബോട്ട് സമരക്കാർ തടഞ്ഞു. കുമരകത്തു നിന്ന് ചൊവ്വാഴ്‌ച പുറപ്പെട്ട ബോട്ടുകൾ രാത്രി ആർ ബ്ലോക്കിൽ നിർത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികൾ തടഞ്ഞത്. 2013ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയ മൈക്കിൽ ലെവിറ്റാണ് ബോട്ടിൽ കുടുങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

പണിമുടക്കിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ബോട്ട് ഉടമകൾ പറയുന്നു. ആലപ്പുഴ ആർ ബ്ലോക്ക് ഭാഗത്തു ഏഴോളം ഹൗസബോട്ടുകൾ സമരാനുകൂലികൾ തടഞ്ഞു. ആലപ്പുഴയിൽ പലയിടത്തും ഹൗസബോട്ട് ഓടിക്കാനും സമരാനുകൂലികൾ സമ്മതിച്ചില്ലെന്ന് വിവരമുണ്ട്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകൾ ഉച്ചയ്ക്ക് 12.30 ഓടെയാണ് സമരാനുകൂലികൾ വിട്ടുനൽകിയത്.