ഗാനഗന്ധർവൻ യേശുദാസിന്റെ "ഹരിവരാസനം"എന്ന ഗാനമാണ് ഇപ്പോൾ വിദേശികൾക്കിടയിൽ ചർച്ച. യേശുദാസിന്റെ ശബ്ദമാണ് ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടിനെ നിത്യഹരിതമാക്കുന്നത്. ഇപ്പോൾ വിദേശികളെയും ഹരിവരാസനം കീഴ്പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ സംഗീതത്തെയും സിനിമകളെയും സ്നേഹിക്കുന്ന അമേരിക്കൻ സ്വദേശികളായ കോർബിൻ മൈൽസ്, റിക്ക് സേഗാൾ എന്നിവരാണ് ഹരിവരാസനത്തിന്റെ ആരാധകർ. ഇരുവരും യേശുദാസിനെയും അദ്ദേഹത്തിന്റെ ആലാപനശൈലിയെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.
യൂട്യൂബ് ചാനലില്‍ ആണ് ഗാനഗന്ധർവനെ പ്രശംസിച്ചു കൊണ്ടുള്ള വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയ്ക്കു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. സംഗീത ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ഇതിഹാസ ഗായകനാണ് യേശുദാസ് എന്നും രാജ്യത്തിനു പുറത്തേയ്ക്കും ഹരിവരാസനം എത്തിയതിൽ ഏറെ അഭിമാനിക്കുന്നുവെന്നും കമന്റുകളുണ്ട്.