ioc

ചെന്നൈ: ഇന്ത്യൻ ഓയിലിന്റെ 119-ാമത് വ്യോമ ഇന്ധന സ്‌റ്രേഷൻ ലക്ഷദ്വീപിലെ അഗത്തിയിൽ കമ്മിഷൻ ചെയ്‌തു. കൊച്ചി-അഗത്തി സർവീസ് നടത്തുന്ന അലയൻസ് എയറിന് ഇന്ധനം നൽകിയായിരുന്നു ഉദ്ഘാടനം. അലയൻസ് എയറിനെ കൂടാതെ ഇന്ത്യൻ നേവി,​ കോസ്‌റ്റ് ഗാർഡ്,​ പവൻ ഹാൻസ്,​ ചാർട്ടേഡ് വിമാനങ്ങൾ എന്നിവയ്ക്കും ഈ സ്‌റ്റേഷനിൽ നിന്ന് ഇന്ധനം ലഭ്യമാകും.

പവിഴപ്പുറ്റുകളാൽ മനോഹരമായ അഗത്തി ദ്വീപിലെ ടൂറിസത്തിന് പുത്തനുണർവേകുന്നതാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വ്യോമ ഇന്ധന സ്‌റ്രേഷന്റെ സാന്നിദ്ധ്യം. വിമാന സർവീസുകൾ സജീവമാകുന്നത് ടൂറിസത്തിന് നേട്ടമാകും. തുടക്കത്തിൽ പ്രതിദിനം മൂന്നോളം വിമാനങ്ങൾക്കുള്ള ഇന്ധനമാണ് സ്‌റ്രേഷനിൽ ലഭ്യമാകുക.