ലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സിറിയൻ പ്രധാനമന്ത്രി ബാഷർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ അപ്രതീക്ഷിതമായാണ് പുടിൻ ഡമാസ്കസിലെ സൈനിക താവളത്തിൽ വച്ച് അസദുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയുടെ സൈനിക കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് സന്ദർശനത്തെക്കുറിച്ചുള്ള റഷ്യയുടെ ഔദ്യോഗിക വിശദീകരണം. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമായ സിറിയ സന്ദർശിച്ചു മടങ്ങുമ്പോഴാണ് മേജർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.
ഈ സാഹചര്യത്തിൽ പുടിന്റെ മിന്നൽ സന്ദർശനം വെറുതെയല്ലെന്നാണ് നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതിന് മുമ്പ് 2017ലാണ് പുടിൻ അവസാനമായി സിറിയ സന്ദർശിച്ചത്.