കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയിൽ പടർന്നുപിടിച്ചത് എച്ച് വൺ എൻ വൺ പനിയാണെന്ന് സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് എച്ച്‍1എൻ1 സ്ഥിരീകരിച്ചത്.
ആനയാംകുന്ന് മേഖലയിൽ 210 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേർ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ചികിത്സ തേടിയതായാണ് കണക്ക്. പനി പടരുന്ന സാഹചര്യത്തിൽ അഡീഷണൽ ഡി..എം..ഒയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയ സംഘം നാളെ മെഡിക്കൽക്യാമ്പ് നടത്താനും തീരുമാനിച്ചു.
ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ 163 കുട്ടികളും 13 അദ്ധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്. തൊട്ടടുത്ത ഗവ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കും പനി ബാധിച്ചിരുന്നു. ഇതോടെ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.