സിഡ്നി: കാട്ടുതീ മൂലം കടുത്ത വരൾച്ചയിലായ ആസ്ട്രേലിയയിൽ പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ചു കൊല്ലാനുള്ള സാദ്ധ്യതയുണ്ടെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പലഭാഗങ്ങളും കടുത്ത വരൾച്ചയിലാണ്. ഇൗ അവസരത്തിൽ ഒട്ടകങ്ങൾ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കാമ്പെയിൻ ആരംഭിക്കുമെന്നും ഒട്ടകങ്ങളെ കൊന്നൊടുക്കാൻ സർക്കാർ അയയ്ക്കുന്ന ഹെലികോപ്ടറിൽ എത്തുന്ന പ്രൊഫഷണൽ ഷൂട്ടർമാർ ഒട്ടകങ്ങളെ വെടിവച്ചു കൊല്ലുമെന്നും റിപ്പോർട്ടിൽ പറയുന്നു.