ആലപ്പുഴ : ആലപ്പുഴയിൽ നോബൽ സമ്മാനജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവരുദ്ധരെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. പണിമുടക്കിൽ പങ്കെടുക്കുന്നവരുടെ പേരിലാണ് മൈക്കൽ ലെവിറ്റിനെ തടഞ്ഞുവെച്ചതെന്നും കടകംപളളി സുരേന്ദ്രൻ ആരോപിച്ചു. 2013ൽ രസതന്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞനാണ് മൈക്കൽ ഹെവിറ്റ് .
ലെവിറ്റ് സർക്കാർ അതിഥിയാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹൗസ് ബോട്ട് തടഞ്ഞുവെച്ച സംഭവം പൊലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിനോദ സഞ്ചാരത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞിട്ടും തന്നെ തടഞ്ഞത് നിയമവിരുദ്ധമെന്ന് മൈക്കൽ ലെവിറ്റ് പ്രതികരിച്ചു. സർക്കാർ അതിഥിയെ തടഞ്ഞത് വിനോദസഞ്ചാരത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നും ലെവിറ്റ് കുറ്റപ്പെടുത്തി.