ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകനായ നിക് ജോനാസുമായുള്ള വിവാഹം സോഷ്യൽ മീഡിയയും മാദ്ധ്യമങ്ങളും ഏറെ ആഘോഷിച്ചിരുന്നു. തുടർന്ന് അവരുടെ സന്തോഷകരമായി നിമിഷങ്ങളും പ്രണയവും വലിയ വാർത്തയായിരുന്നു. ഇപ്പോൾ പ്രിയങ്കയുടെയും നിക്കിന്റെയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോസ് ആഞ്ചൽസിലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ വച്ചാണ് സംഭവം.
മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇരുവരും ചുംബിച്ചപ്പോൾ പറ്റിയ അബദ്ധത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്. ആരാധകർക്കു വേണ്ടി പരസ്പരം ചുംബിക്കൂ എന്ന ടെലിവിഷൻ അവതാരകരുടെ ആവശ്യപ്രകാരമായിരുന്നു പ്രിയങ്ക നിക്കിനെ ചുംബിച്ചു. അപ്പോഴാണ് പ്രിയങ്കയ്ക്ക് അബദ്ധം മനസിലാകുന്നത്. തന്റെ ലിപ്സ്റ്റിക് നിക് ജോനാസിന്റെ മുഖത്തു പറ്റി. തുടർന്ന് പ്രിയങ്ക തന്നെ ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് നിക്കിന്റെ മുഖത്തു നിന്നും തുടച്ചു നീക്കുന്നതും വീഡിയോയിലുണ്ട്. ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയുടെ റെഡ് കാർപ്പറ്റിലേക്ക് എത്തുന്നതിനു മുൻപായിരുന്നു ഈ വൈറൽ ചുംബനം.