തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​കു​ടും​ബ​വ​ഴ​ക്ക് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നെ​ത്തി​യ​ ​യു​വാ​വി​ന് ​കു​ത്തേ​റ്റു.​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ഇ​യാ​ളെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​നാ​ക്കി.​ ​ചി​റ​യി​ൻ​കീ​ഴ് ​പെ​രു​ങ്ങു​ഴി​ ​അനുപമാ ജംഗ്ഷന് സമീപം കരിക്കാട്ടുവിള വീട്ടിൽ അ​നീ​ഷി​നാ​ണ് ​(36​)​ ​കു​ത്തേ​റ്റ​ത്.​ ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാലോ​ടെ​യാ​ണ് ​സം​ഭ​വം.​ സംഭവവുമായി ബന്ധപ്പെട്ട് പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് സമീപം ചരുവിള വീട്ടിൽ അനിൽകുമാറിനെ ചിറയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്യേഷ്ഠനും അമ്മാവൻ അനിൽകുമാറും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് അനീഷ് എത്തിയത്. വ​യ​റ്റി​ലും​ ​നെ​ഞ്ചി​ലും​ ​കൈ​യ്ക്കും​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​അ​നീ​ഷി​നെ​ ​സു​ഹൃത്തു​ക്ക​ളാ​ണ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.