കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് കോട്ടയം, ഇടുക്കി ജില്ലകളിലായി ആറ് പുതിയ ശാഖകൾ തുറന്നു. ഇടുക്കിയിൽ തൊടുപുഴ, കോട്ടയത്ത് തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, പൈക എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ. ഉദ്ഘാടനം എം.എൽ.എമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ.ജി. അനിൽകുമാർ എന്നിവർ നിർവഹിച്ചു.
കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, വ്യാപാരി വ്യവസായ സമിതി ജനറൽ സെക്രട്ടറി ഹാജി എം.കെ. ഖാദർ, വ്യാപാര വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ, ഐ.സി.എൽ ഫിൻകോർപ്പ് എ.ജി.എം ടി.ജി. ബാബു, ഏരിയ മാനേജർ വി.ടി. വിപിൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.