bollywood-actors

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളെ ദീപിക പദുക്കോൺ സന്ദർശിച്ചതിന് പിന്നാലെ പൗരത്വ നിയമത്തെ പിന്തുണച്ചു കൊണ്ട് ബോളീവുഡ് താരങ്ങൾ സംസാരിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഗായകൻ ഷാൻ, നടി തനിഷാ മുഖർജി, രൺവീർ ഷോറി, സംവിധായകൻ അനിൽ ശർമ എന്നിവർ നിയമത്തെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടത്.

ദീപിക പദുക്കോണിന്റെ ജെ.എൻ.യു സന്ദർശനം ബി.ജെ​.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും ബി.ജെ.പി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയും ബോളിവുഡ് താരങ്ങൾക്കായി മുംബയിൽ ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. എന്നാൽ പ്രമുഖ താരങ്ങളും വിരുന്നിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സി.എ.എയെ ഈ താരങ്ങൾ പിന്തുണക്കുന്നുവെന്ന പേരിൽ ഈ വീഡിയോ പുറത്തുവിട്ടത്.

വിദ്യാർത്ഥി പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെ.എൻ.യു സർവകലാശാല സന്ദർശിച്ചത്. നേരത്തെ രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരത്തെ കുറിച്ച് താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്ന് ദീപിക പറഞ്ഞിരുന്നു. പിന്തുണയറിയിച്ച് ജെ.എൻ.യുവിൽ എത്തിയെങ്കിലും വിദ്യാർഥികളെ അഭിസംബോധന ചെയ്യാതെയാണ് താരം മടങ്ങിയത്.

The Citizenship Amendment Act, 2019 does not affect any Indian citizen.

Watch what the artists have to say about CAA. #IndiaSupportsCAA pic.twitter.com/Bn8exkC1HC

— BJP (@BJP4India) January 8, 2020