ന്യൂഡൽഹി : ഇന്ത്യൻ ഇക്വിസ്റ്റേറിയൻ താരം ഫവാദ് മിർസ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഇക്വിസ്റ്റേറിയനിൽ ടോക്കിയോ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഫവാദ്. നേരത്തെ രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്.
പെഡ്രോ മാൻസിയെ
ഒരു കോടിക്ക് വിറ്റ് ചെന്നൈ
ചെന്നൈ : ഐ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സിറ്റി എഫ്.സി തങ്ങളുടെ സൂപ്പർ സ്ട്രൈക്കർ പെഡ്രോ മാൻസിയെ ഒരുകോടി രൂപയ്ക്ക് ജാപ്പനീസ് ക്ളബ് ആൽബിറെക്സ് നീഗാട്ടയ്ക്ക് വിറ്റു. കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിയുടെ കിരീട ധാരണത്തിന് ചുക്കാൻ പിടിച്ചത് മാൻസിയായിരുന്നു. ഇന്ന് ഗോകുലത്തിനെതിരെ കളിക്കാൻ ചെന്നൈ നിരയിൽ മാൻസി ഉണ്ടാകില്ല.