ഹൈദരാബാദ് : ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുള്ള മാർച്ചിനിടെ തെലുങ്കുദേശം അദ്ധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റുചെയ്തു. വിജയവാഡയിലെ പദയാത്രക്കിടെയാണ് ചന്ദ്രബാബു നായിഡുവിനെയും മകൻ നാര ലോകേഷിനെയും അറസ്റ്റു ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ടി.ഡി.പി പ്രവർത്തകൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റിനെതിരെ ആന്ധ്രയിൽ ടി.ഡി.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്,