മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സഹൃദയ സദസിൽ പങ്കെടുക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. വിദേശയാത്രയ്ക്ക് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അപാകതകൾ പരിഹരിക്കും. യുക്തമായ തീരുമാനങ്ങൾ. ഭൂമി വില്പന സാദ്ധ്യമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പരസ്പര വിശ്വാസം വർദ്ധിക്കും. കുടുംബത്തിൽ ഐശ്വര്യം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. പുതിയ താമസസ്ഥലം നേടും. സുരക്ഷാനടപടികൾ ശക്തമാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പാലിക്കും. സദ്ചിന്തകൾ വർദ്ധിക്കും. ഉദ്യോഗ ലഭ്യത.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദീർഘകാല നിക്ഷേപമുണ്ടാകും. ജാഗ്രത വർദ്ധിക്കും. അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ജാമ്യം നിൽക്കരുത്. സാഹചര്യങ്ങളെ തരണം ചെയ്യും. വികസന പ്രവർത്തനങ്ങൾ നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഗൃഹം നിർമ്മാണം പൂർത്തീകരിക്കും. യാഥാർത്ഥ്യം മനസിലാക്കും. ബന്ധുക്കൾ അലോഹ്യം ഉപേക്ഷിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ശുഭസൂചക പ്രവൃത്തികൾ. ആത്മാർത്ഥത വർദ്ധിക്കും. പരീക്ഷാവിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഭക്ഷണം ക്രമീകരിക്കും. യാത്രകൾ ഉപേക്ഷിക്കും. ഉത്തരവാദിത്തം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അപാകതകൾ പരിഹരിക്കും. സഹപ്രവർത്തകരുടെ സഹായം. നിസ്സഹകരണ മനോഭാവം മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കർമ്മപദ്ധതികൾ പുനരാരംഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ഉദ്യോഗത്തിൽ ഉയർച്ച.