ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പർസ്‌റ്റാർ രജനികാന്തിന്റെ ദർബാർ റിലീസിനെത്തി. ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകർ തൃപ്‌തരാണെന്ന് തന്നെയാണ് ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. തൊണ്ണൂറുകളിലെ രജനിയെ തന്നെയാണ് കാണാൻ കഴിയുന്നതെന്നാണ് ആരാധകരുടെ പക്ഷം. തിയേറ്ററിൽ നിന്നുള്ള ആദ്യ പ്രതികരണമിങ്ങനെ-
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ആദ്യദിനം വേൾഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. 25 വർഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് 'ദർബാറിന്'. രജനിയുംഹിറ്റ് മേക്കർ എ.ആർ മുരുഗദോസും ഇതാദ്യമായാണ് കൈകോർക്കുന്നത്. 'പേട്ട' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന രജനി ചിത്രം എന്ന പ്രത്യേകതയും 'ദർബാറി'നുണ്ട്.
നയൻതാരയാണ് നായിക. 'ചന്ദ്രമുഖി', 'കുശേലൻ', 'ശിവജി' എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം'ദർബാറിൽ' വീണ്ടും എത്തുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ. ദളപതി'യ്ക്ക് ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നത്.