mahalekshmi-wedding

മകളുടെ വിവാഹദിവസം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഒരാൾ തങ്ങളെ വഞ്ചിക്കുകയും സാമ്പത്തിക പിരിവ് നടത്തുകയും ചെയ്‌തെന്ന ആരോപണവുമായി നടി മഹാലക്ഷ്‌മിയുടെ അച്ഛൻ രംഗത്ത്. തങ്ങളുടെ പേരിൽ പലരിൽ നിന്ന് പൈസ പിരിക്കുകയും സമൂഹത്തിന് മുന്നിൽ നാണം കെടുത്തിയെന്നും നടിയുടെ അച്ഛനും മൃദംഗവിദ്വാനുമായ സർവേശ്വരൻ ഗണേശൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു മഹാലക്ഷ്‌മിയുടെ വിവാഹം. വയനാട് സ്വദേശി നിർമൽ കൃഷ്ണയായിരുന്നു വരൻ. സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'എത്രയും സ്‌നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ,
ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും സ്‌നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ,
ഒത്തിരി ആൾക്കാരെ വിളിക്കാൻ വിട്ടുപോയി, മനപ്പൂർവം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു.
ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകൾ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങൾ പാലിക്കുകയും ചെയ്തു.
പക്ഷെ കല്യാണമണ്ഡപത്തിൽവെച്ചുതന്നെ കുടുംബത്തിലെ ഞങ്ങൾ ആരുമറിയാതെ,
ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗളകര്മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങൾക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തിൽ വിവാഹസദ്യ സംഭാവനചെയ്തത് താനാണ്എന്ന് പറഞ്ഞു (ശെരിക്കും കല്യാണസദ്യയുടെ മുഴുവൻ സാമ്പത്തിക ഇടപാടും ഞാൻ തീർത്തിരുന്നു ) പലരില്നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഞങ്ങളിലാരുമറിയാതെഞങ്ങൾക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരിൽ നിന്നൊക്കെഅവർ പൈസവാങ്ങിയിട്ടുണ്ടോ അവർക്കൊക്കെ തിരികെനൽകി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു
ആവശ്യമായിവന്നാൽ ഇതിൽ കൂടുതൽ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നിൽ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻതയ്യാറാണ്
ഇതിൽ ഞാമ്പറഞ്ഞിരിക്കുന്നത് നൂറുശദമാനം ശെരിയാണ്. എന്തെങ്കിലും സംശയം ഉള്ളവർക്ക് നേരിൽ ബന്ധപ്പെടാം ഫോൺ നമ്പർ (0091 9447163278)
വളരെഏറെ വിഷമത്തോടെ വിനയത്തോടെ

സർവേശ്വരൻ'
കലാസാഗർ. വലിയവിള. തിരുമല പി ഓ
തിരുവനന്തപുരം 695006