missile

കഴിഞ്ഞ ദിവസം ഇറാനിലെ ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്തായി തകർന്നുവീണ യുക്രേനിയൻ വിമാനം വെടിവച്ചിട്ടതാണെന്ന് അഭ്യൂഹങ്ങൾ. ഇറാനിൽ തന്നെയുള്ള ഏതാനും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായത്. വിമാനത്തിൽ ഇങ്ങനെയുള്ള ഭാഗങ്ങൾ കാണാറില്ലെന്നും, ഇത് മിസൈലിൽ കാണപ്പെടുന്ന തരത്തിലുള്ള ഭാഗങ്ങളാണെന്നും പറഞ്ഞുകൊണ്ടാണ് ഏതാനും പേർ ഈ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഊഹാപോഹങ്ങളെ ഇറാനിയൻ സർക്കാർ തള്ളിയിട്ടുണ്ട്. വിമാനം തകർന്നുവീഴാൻ കാരണം യന്ത്ര തകരാർ ആണെന്നും എൻജിനിൽ തീപിടുത്തമുണ്ടായെന്നും ഇറാൻ ചൂണ്ടക്കാട്ടുന്നു.

തകർന്നുവീണ വിനാമത്തിന്റെ ബ്ലാക്ക് ബോക്സുകൾ വിമാനത്തിന്റെ നിർമാണകമ്പനിയായ ബോയിങ്ങിനോ പുറത്ത് നിന്നുമുള്ള അന്വേഷണ ഏജൻസികൾക്കോ കൈമാറുകയില്ളെന്ന ഇറാൻ സർക്കാർ അധികൃതർ അറിയിച്ചതും വിമാനം തകർക്കപ്പെട്ടതാണെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായി. വിമാനം തകർന്നുവീഴുന്നതിന്റേതായി പുറത്തുവന്ന വീഡിയോ ദൃശ്യത്തിൽ വീഴുന്നതിന് മുൻപ് വിമാനത്തിൽ തീപടരുന്നതായും കാണുന്നു.

മാത്രമല്ല വിമാനം തകർന്നുവീണതിന്റെ തൊട്ടടുത്ത് തന്നെയാണ് ഒരു സൈനിക ഡിവിഷൻ സ്തുതി ചെയ്യുന്നതെന്ന വസ്തുതയും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. വിമാനത്താവളത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക് റിപ്പബ്ലിക് ഒഫ് ഇറാൻ ആർമിയുടെ 23ആം തകവർ ഡിവിഷന്റെ ആസ്ഥാനത്ത് നിന്നും രണ്ട് വലിയ ശബ്ദങ്ങൾ തങ്ങൾ കേട്ടതായും പ്രദേശവാസികൾ പറയുന്നുണ്ട്. വിമാനം തകർന്ന് വീണ പരന്ദ് എന്ന സ്ഥലത്തിനും സൈനിക ആസ്ഥാനവും തമ്മിൽ 2 മൈലിന്റെ ദൂരം മാത്രമാണുള്ളതെന്നും ഇവിടുത്തുകാർ പറയുന്നു.

Tor-M1 missile component allegedly found beside the crashed Boeing 737 of Ukrainian pic.twitter.com/SNrKl9gk8U

— Boney (@Boney__v) January 9, 2020

എന്നാൽ ഈ വാദങ്ങൾ യുക്രെയിൻ എയർലൈൻ തള്ളിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച ക്രൂവാണു വിമാനം പരാതിയതെന്നാണ് വിമാന സർവീസ് അധികൃതർ പറയുന്നത്. അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും പിഴവുണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ഇവർ പറയുന്നു. ഇന്നലെയാണ് ഇറാനിൽ നിന്നും 176 യാത്രക്കാരും ജീവനക്കാരുമായി പറന്നുയർന്ന യുക്രേനിയൻ ബോയിങ് 737 വിമാനം തകർന്നുവീണത്. ടെഹ്റാനിലെ ഇമാം ഖൊമെയ്‌നി വിമാനത്താവളത്തിനടുത്തായാണ് വിമാനം വീണത്.

വിമാനത്തിലുണ്ടായിരുന്ന 176 പേരും മരണപ്പെട്ടുവെന്നും ഒരാൾ പോലും രക്ഷപ്പെട്ടില്ലെന്നും ഇറാനിലെ സന്നദ്ധ സംഘടന റെഡ് ക്രെസെന്റ് അറിയിച്ചിരുന്നു. ഒരു ഇറാനിയൻ ദേശീയ ചാനലും ഇക്കാര്യം തന്നെ പറയുന്നു. ബോയിങ് 737-800 വിമാനം ടെഹ്റാനിൽ നിന്നും പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് ടെഹ്‌റാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പരന്ദ് എന്ന സ്ഥലത്ത് തകർന്നുവീണത്.

The #UkrainianAirline Boeing 737 was shot down by a missle! It is riddled with #shrapnel holes, identical to #MH17 flight that was hit by a #missile. This also occurred the same day #Iranian #Missiles were launched at U.S. base in #Iraq.@realDonaldTrump #Trump #IranPlaneCrash pic.twitter.com/53BEcbrHC4

— Jim (@DeplorableJim79) January 9, 2020