lo

ന്യൂഡൽഹി:ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് രാത്രി 10.37 മുതൽ നാളെ പുലർച്ചെ 2.42 വരെ ഇന്ത്യയിൽ ദൃശ്യമാകും. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും, യൂറോപ്പിലും ആഫ്രിക്കയിലും ആസ്ട്രേലിയയിലും ഗ്രഹണം കാണാം.ഭൂമിയുടെ നിഴലിന്റെ നേർത്ത ബാഹ്യ ഭാഗം ( പെനംബ്ര ) ചന്ദ്രന് മങ്ങലേൽപ്പിക്കുന്ന പെനംബ്രൽ എക്ലിപ്‌സ്

എന്നറിയപ്പെടുന്ന ഭാഗിക ഗ്രഹണമാണ് ദൃശ്യമാവുക. രാത്രി 12.41നായിരിക്കും ഗ്രഹണം അതിന്റെ പാരമ്യത്തിൽ എത്തുക.

( ഭൂമിയുടെ നിഴലിന്റെ കട്ടിയുള്ള ആന്തരിക ഭാഗത്തെ അംബ്ര എന്നാണ് പറയുന്നത്. അത് ചന്ദ്രനെ മറയ്‌ക്കുന്നതാണ് അംബ്രൽ എക്ലിപ്‌സ്.)​

പെനംബ്രൽ എക്ലിപ്‌സ്

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി നേർരേഖയിൽ അല്ലാതെ വരുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. സൂര്യന്റെ പ്രകാശം ചന്ദ്രനിൽ എത്തുന്നത് ഭൂമി ഭാഗികമായി തടയും. അപ്പോൾ ഭൂമിയുടെ നിഴലിന്റെ ബാഹ്യഭാഗം ചന്ദ്രനിൽ മൊത്തത്തിലോ ഭാഗികമായോ വ്യാപിക്കും. ചന്ദ്രന് നേരിയ ഒരു മങ്ങൽ മാത്രമേ സംഭവിക്കൂ. നഗ്നനേത്രങ്ങൾക്ക് ചിലപ്പോൾ അത് തിരിച്ചറിയാൻ തന്നെ കഴിഞ്ഞെന്നു വരില്ല.

അടുത്ത ഭാഗിക ചന്ദ്രഗ്രഹണങ്ങൾ

ജൂൺ 5

ജൂലായ് 5

നവംബർ 30