oketz

ഐസിസ് തലവനായിരുന്ന അബു ബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിപ്പിടിച്ച 'കോനൻ' എന്ന നായയെ കുറിച്ച് ലോകം അറിഞ്ഞത് അടുത്തിടെയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നായയുടെ ചിത്രം ട്വീറ്റ് ചെയ്തതോടെയാണ് ഇവൻ ലോകത്തിന്റെ തന്റെ പ്രിയപ്പെട്ടവനാകുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും മനുഷ്യനോടൊപ്പം വീറോടെ പോരാടാൻ പലപ്പോഴും നായകളും ചേരാറുണ്ട്. ലോകത്താകമാനമുള്ള പല സൈന്യങ്ങളും പൊലീസും തങ്ങളുടെ ദൗത്യങ്ങൾക്ക് നായകളെ ഒപ്പം കൂട്ടാറുമുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ശക്തമായ ശ്വാനസേന ഏതാണെന്നറിയാമോ? അതാണ് ഇസ്രയേലിന്റെ 'ഒക്കത്സ്'. 'പേടിപ്പെടുത്തുക' എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ലോകത്തിലെ ഏറ്റവും കരുത്തരായ,കാര്യശേഷിയുള്ള നായ് പോരാളികൾ. ഏറ്റവും കടുത്ത പരിശീലനത്തിന് ശേഷമാണു ഈ സേനയിലേക്ക് നായകളുടെ 'ഹാൻഡ്‌ലർ'മാരെ നിയമിയ്ക്കുന്നത്. അതും, 300 പേർ സേനയിൽ ചേരാൻ വരികയാണെകിൽ തിരഞ്ഞെടുക്കുക വെറും 25 പേരെ മാത്രമായിരിക്കും. ശാരീരിക ക്ഷമതയും മാനസിക ബലവുമാണ് ഇവരെ തിരഞ്ഞെടുക്കുന്ന പരീക്ഷണങ്ങളിൽ പ്രധാനമായും കണക്കിലെടുക്കുന്നത്. അതോടൊപ്പം നായ്ക്കളോടുള്ള ഇവരുടെ സമീപനവും വിലയിരുത്തപ്പെടും.

oketz1

ഇസ്രായേലി ഡിഫൻസ് ഫോഴ്സിന്(ഐ.ഡി.എഫ്) കീഴിൽ വരുന്ന ഈ ഇവരെ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ്‌ നിയോഗിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുക, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന, പിന്നെ, ഏറ്റവും പ്രധാനമായി തീവ്രവാദം അമർച്ച ചെയ്യുക. ഈ മൂന്ന് ജോലികളും വളരെ വെടിപ്പായി തന്നെ ഒക്കത്സ് നടപ്പിലാക്കാറുമുണ്ട്. ഒരു വർഷത്തിൽ ഇരുനൂറോളം സൂയിസയിഡ് ബോംബറുകളുടെ ആക്രമണങ്ങൾ തടയാൻ സാധിച്ചതിന്റെ ചരിത്രം ഒക്കത്സിനുണ്ട്. ആക്രമണം നടത്താൻ പോകുന്നതിനു മുൻപ് ഒക്കത്സിലെ ഹാൻഡ്‌ലെർമാർ നായകളെ പ്രദേശത്താകെ അഴിച്ചുവിടും.

ശേഷം സ്ഥലത്ത് നിലനിന്ന ഭീഷണികളെ(ബോംബുകൾ ഉൾപ്പെടെ) ഇല്ലായ്മ സേന ചെയ്യാൻ ആരംഭിക്കും. ഇസ്രായേലിലെ സമാന്തര സേനയായ 'ഹാഗാന'യുടെ ഭാഗമായി 1939ലാണ് ഈ ശ്വാനസേന ഇസ്രായേൽ ആരംഭിക്കുന്നത്. 1954 ഈ സേനയെ പിരിച്ചുവിട്ടുവെങ്കിലും 1974ൽ വീണ്ടും നിലവിൽ വന്നു. ഹാഗാനയുടെ ഫസ്റ്റ് കമാൻഡറും മൃഗസ്നേഹിയുമായ യോസി ലബോക്ക് ആണ് ഈ നായപോരാളികളെ വീണ്ടും ഇസ്രായേലി സേനയിൽ ഉൾപ്പെടുത്തുന്നത്. ശേഷം ലോകത്തിലെ ഏറ്റവും മികച്ച ശ്വാനസേനയായി ഒക്കത്സ് മാറുകയായിരുന്നു.