astrology

ഞായർ- ഞായറാഴ്‌ചയാണ് ജന്മനാൾ വരുന്നതെങ്കിൽ വിദേശവാസം ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. വീടു വിട്ടു നിൽക്കേണ്ട അവസ്ഥയുണ്ടാകും. അതു ചിലപ്പോൾ ഗുണമാകാം ദോഷമാകാം. വ്യാഴത്തിന്റെ നിലയെ അനുസരിച്ചിരിക്കുമത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇടപെടലുകൾ പ്രതീക്ഷിക്കാം.

തിങ്കൾ- തിങ്കളാഴ്‌ച പിറന്നാൾ വരുന്നവർക്ക് വിവാഹത്തിന് അനുയോജ്യമായ കാലഘട്ടമായിരിക്കും. വളരെയധികം മനസുഖമുണ്ടാകും. മംഗളകർമ്മങ്ങൾ നടക്കും. സമ്പത്ത് തേടി എത്തും.

ചൊവ്വാഴ്‌ച- ചൊവ്വാഴ്‌ച പിറന്നാൾ വരുന്നവർക്ക് ഭൂമി സംബന്ധമായ കാര്യങ്ങളിൽ ലാഭമുണ്ടാകും. സുബ്രഹ്മണ്യ പ്രീതി കൂടി വരുത്തിയാൽ ഉത്തമം. ചൊവ്വാഴ്‌ച പിറന്നാൾ വന്നാൽ മോശമാണെന്നാണ് പലരുടെയും ധാരണ. ഇത് തെറ്റാണ്. കർഷകരാണെങ്കിൽ വളരെ ലാഭമായിരിക്കും ആ വർഷം. ധന സമ്പാദനത്തിന് ചൊവ്വാഴ്‌ച പിറന്നാൾ വരുന്നത് വളരെ നല്ലതാണ്.

ബുധനാഴ്‌ച- വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പ്രണയബന്ധങ്ങൾ സാഫല്യത്തിലെത്തും. ദാമ്പത്യ ജീവിതം സുഖകരമാകും.

വ്യാഴാഴ്‌ച- വ്യാഴാഴ്‌ചയാണ് പിറന്നാൾ വരുന്നതെങ്കിൽ സമ്പത്തും ഐശ്വര്യവും സുനിശ്‌ചിതമാണ്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മനസമാധാനം ആവോളം ലഭിക്കും.

വെള്ളിയാഴ്‌ച- വിവാഹം നടക്കും. എന്നാൽ ഏറ്റവും കൂടുതൽ അരിഷ്‌ടത ഉണ്ടാകുന്ന കാലഘട്ടം വന്നേക്കാം.

ശനിയാഴ്‌ച-ശനിയാഴ്‌ചയാണ് പിറന്നാൾ വരുന്നതെങ്കിൽ വ്യാപാരങ്ങളിൽ ഏർപ്പെടുന്നതിന് അവസരമുണ്ടാകും. സർവ ഐശ്വര്യങ്ങളും ജീവിതത്തിലേക്ക് വരുന്നതിനുള്ള അനുകൂലത ഉണ്ടാകും. സന്തതികൾക്കും നല്ലതാണ്. രാജപ്രൗഡിയോടു കൂടി ജീവിക്കാൻ ഇടവരും. വ്യാഴം അനുകൂലമായി നിൽക്കുന്നവർക്ക് മാത്രമാണ് ഈ വിധം സാധ്യമാവുക. അല്ലാത്തവർക്ക് പ്രതികൂലമാകാനും സാധ്യതയുണ്ട്.