തിരുവനന്തപുരം:സ്വാമി വിവേകാനന്ദന്റെ 157ാം ജയന്തിയോടനുബന്ധിച്ച് 12ന് (ഞായർ )​ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് 'ഹാർട്ട്ഫുൾനെസ് പ്രഭാഷണ പരമ്പര' ആരംഭിക്കുന്നു.രാവിലെ 10ന് വെള്ളയമ്പലം ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ സെന്ററിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മീബായി 'ആത്മീയത, കാലത്തിന്റെ ആവശ്യം' എന്ന വിഷയത്തിൽ ആദ്യ പ്രഭാഷണം നടത്തും.