നമ്മളിൽ യാത്രകൾ ഇഷ്ടപെടാത്തവർ ആരുണ്ട്. എന്നാൽ നാം സ്വപ്നം കാണുന്ന യാത്രകളൊന്നും പലപ്പോഴും യാഥാ‌ർത്ഥ്യമാവാറില്ല. എന്നാൽ ഇവിടെയിതാ രണ്ടു സഹോദരങ്ങൾ സ്വപ്നം കണ്ടയാത്ര സഫലമായിരിക്കുന്നു. ഒന്നും രണ്ടും ദിവസമല്ല മൂന്ന് വർഷത്തെ വാൻ ലൈഫ് യാത്രയാണ്. ഇന്ത്യയുടെ എല്ലാ നഗരങ്ങും ഗ്രാമങ്ങളും ചുറ്റി സഞ്ചരിക്കുക. സ്വന്തം നാടുവിട്ട്, നേപ്പാൾ,​ മ്യാൻമർ,​ ഭൂട്ടാൻ,​ ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ കൂടെ കറങ്ങിയിട്ടേ ഈ ചേട്ടനും അനിയനും ഇനി മടങ്ങിയെത്തു.

രണ്ട് പേർക്കും കൂട്ടായി ഒപ്പമുള്ളത് ഒരു വാൻ മാത്രമാണ്. വാനിൽ തന്നെ കിടന്നുറങ്ങി,​ ഭക്ഷണം പാകം ചെയ്ത് ഇഷ്ടമുള്ളിടത്തേക്ക് സൗകര്യാനുസരണം പോവുന്നതാണ് രീതി. യാത്രതുടങ്ങിയിട്ട് മൂന്ന് മാസമായി. ഭാഷയിൽ,​ സംസ്ക്കാരത്തിൽ വ്യത്യസ്തരായ നിരവധി പേരെയാണ് കണ്ട് മുട്ടിയത്. മറക്കാനാവാത്ത നിരവധി ഓർമ്മകളുമായി കണ്ണൂർ ഇരിട്ടി നെച്ചിയാട്ട് എബിന്റെയും,​ ലിബിന്റെയും യാത്ര വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് കൗമുദി ടി.വിയിൽ.

yathra