sanjaykumar-mp

ഹൈദരാബാദ്: ബി.ജെ.പി പ്രവർത്തകരെ കല്ലെറിഞ്ഞാൽ പകരം ബോംബെറിയുമെന്ന് തെലങ്കാന ബി.ജെ.പി എം.പി ബണ്ടി സഞ്ജയ് കുമാർ. വാറങ്കലിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു. “യുദ്ധം ആരംഭിച്ചു. ഞങ്ങൾ ആരെയും വെറുതേ വിടില്ല. നിങ്ങൾ കല്ലെറിഞ്ഞാൽ ഞങ്ങൾ ബോംബെറിഞ്ഞ് പ്രതികരിക്കും. നിങ്ങൾ വടിയെടുത്ത് ആക്രമിച്ചാൽ, ഞങ്ങൾ കത്തിയെടുക്കും. നിങ്ങൾ ബോംബുകൾ ഉപയോഗിച്ച് ആക്രമിക്കുകയാണെങ്കിൽ ഞങ്ങൾ ‘ലോഞ്ചറുകൾ’ ഉപയോഗിച്ച് തിരിച്ചടിക്കും. ദേശദ്രോഹികൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ല. നിങ്ങൾക്ക് പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകണമെങ്കിൽ ഞങ്ങൾ വിമാനങ്ങളോ ബ്രേക്കില്ലാത്ത ബസുകളോ നൽകും.-"-ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു. കാവിക്കൊടിയല്ലാതെ, പച്ചക്കൊടിക്കും മറ്റ് കൊടികൾക്കും തെലങ്കാനയിൽ സ്ഥാനമില്ലെന്നും സഞ്ജയ് കുമാർ പറഞ്ഞു.