വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയിലെ സമ്പൂർണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പിയുടെ മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു (ഐ). നാലു സീറ്റുകളും എൻ.എസ്.യു നേടി.
എ.ബി.വി.പിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ആഹ്ലാദ പ്രകടനമൊന്നും നടത്തേണ്ടെന്ന് വി.സി പ്രൊഫ. രാജാറാം മിശ്ര നിർദ്ദേശിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്താണിത്. പൊലീസ് സംരക്ഷണയിലാണ് വിജയിച്ച സ്ഥാനാർത്ഥികൾ വീടുകളിലേക്ക് മടങ്ങിയത്. പുതിയ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങ് സംസ്കൃതത്തിലായിരിക്കുമെന്ന് വി.സി പറഞ്ഞു.
വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശിവം ശുക്ലയ്ക്ക് (എൻ.എസ്.യു (ഐ) 709 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളിയായ ഹർഷിദ് പാണ്ഡെയ്ക്ക് (എ.ബി.വി.പി) 224 വോട്ടുകളാണ് ലഭിച്ചത്.