juhi-chawla

മുംബയ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള ബോധവൽക്കരണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബോളീവുഡ് താരം ജൂഹി ചൗള. പ്രധാനമന്ത്രി രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണെന്നും ജൂഹി പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച സി.എ.എ അനുകൂല ബോധവൽക്കരണ ചടങ്ങിലാണ് താരം മോദിയുടെ പ്രവർത്തികളെ പ്രകീർത്തിച്ച് സംസാരിച്ചത്.

ഞാൻ ഇവിടെ സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചോ രാഷ്ട്രീയ പാർട്ടിയെ കുറിച്ചോ അല്ല മോദിയെന്ന വ്യക്തിയെക്കുറിച്ചാണ്. നരേന്ദ്രമോദി രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെ ചിന്തിക്കുന്ന വ്യക്തിയാണെന്നും താരം പറഞ്ഞു. ''രാജ്യത്തിന്റെ ഐക്യം ഭരണകൂടത്തിന്റെ മാത്രമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തം കൂടിയാണ്. ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ഒരു വർഷം ജോലിയിൽ നിന്ന് ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ എന്നും ജൂഹി ചോദിച്ചു. കാണികൾ മോദിയെന്ന് ആർത്തുവിളിച്ചപ്പോൾ ഉത്തരം ശരിവെച്ച ജൂഹി മോദിയുടെ രാജ്യത്തോടുള്ള സേവനമാണ് അതെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഐക്യത്തിന്റെ കുറിച്ചും താരം വാചാലയായി. രാജ്യത്തിന്റെ ഐക്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി ആരെങ്കിലും കുടുംബം തകർക്കുമോ? എല്ലാവരും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രയത്‌നിക്കണം. വലിയ ജനാതിപത്യ രാജ്യമെന്ന നിലയിൽ രാജ്യത്തെ ഓരോ പൗരനും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും ജൂഹി ചൗള പറഞ്ഞു.