കൊച്ചി: ഉപഭോക്താകൾക്ക് മികച്ച അനുഭവങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ജിയോ പുതിയ സേവനം രാജ്യവ്യാപകമായി അവതരിപ്പിച്ചു. 'വോയിസ്, വീഡിയോ വൈ-ഫൈ കോളിങ്'. ഇനി ഏത് വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ജിയോ വൈ-ഫൈ കോൾസ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ശക്തമായ അനുഭവം നല്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോ ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ജിയോ വൈ-ഫൈ കോളിംഗിനൊപ്പം വരുന്ന പ്രധാന വ്യത്യാസങ്ങൾ ഇവയാണ്:
ഇതെല്ലാം അധിക ചിലവില്ലാതെ ആസ്വദിക്കാം.
ജിയോയുടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഓരോ ജിയോ ഉപഭോക്താവ് ശരാശരി 900 മിനിറ്റിൽ കൂടുതൽ വോയിസ് കാൾ ചെയ്യുമ്പോൾ, ഈ പുതിയ സേവനം വോയിസ് കാളിങ് അനുഭവത്തെ കൂടുതൽ അനായാസമാക്കും എന്ന് 'വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് സർവീസിനെപ്പറ്റി ആകാശ് അംബാനി പറഞ്ഞു. ജനുവരി 7 മുതൽ 16 വരെ രാജ്യവ്യാപമായി ജിയോ വൈഫൈ കോളിങ് പ്രവർത്തനക്ഷമമാക്കും