കൊച്ചി: ആവർത്തനപ്പട്ടികയുടെ 150 വർഷങ്ങൾ, വലയസൂര്യഗ്രഹണം, കാലാവസ്ഥാ വ്യതിയാനം, കൃഷി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന യുറിക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവം 11, 12 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി യു.പി. സ്‌കൂളിൽ നടക്കും. എൽ.പി വിഭാഗത്തിന് 12ന് മാത്രമാണ് പരിപാടി. എച്ച്.എസ്., യു.പി., എൽ.പി വിഭാഗങ്ങളിലായി തൃപ്പൂണിത്തുറ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികളാണ് വിജ്ഞാനോതസവത്തിൽ പങ്കെടുക്കുന്നത്.

കുട്ടികളുടെ മൾട്ടിപ്പിൾ ഇന്റലി്ജൻസ് അടിസ്ഥാനമാക്കിയുള്ള പഠനറിപ്പോർട്ട് അവതരണം, സെമിനാർ, പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് വിജ്ഞാനോത്സവത്തിലുള്ളത്.

കൃഷി ഓഫീസർ, ഡോക്‌ടർ, ടെക്‌നീഷ്യൻസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

സമാപന പരിപാടിയിൽ കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ ഗീവർഗീസ്, എറണാകുളം ഡെപ്യൂട്ടി കളക്ടർ വൃന്ദ മോഹൻദാസ് എന്നിവർ സമ്മാനദാനം നൽകും. ഇതോടൊപ്പം രക്ഷിതാക്കൾക്ക് കൂടി പങ്കെടുക്കാവുന്ന ശാസ്ത്ര പരീക്ഷണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.