പ്രണോയ് പ്രീക്വാർട്ടറിൽ വീണു
ക്വലാലംപൂർ : ഇന്ത്യൻ വനിതാതാരങ്ങളായ സൈന നെഹ്വാളും പി.വി.സിന്ധുവും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
പ്രീക്വാർട്ടറിൽ സൈന തായ്ലാൻഡിന്റെ ആൻ സി യംഗിനെ 25-23, 21-12 എന്ന സ്കോറിന് കീഴടക്കിയപ്പോൾ സിന്ധു ജാപ്പനീസ് താരം അയാ ഒഹോരിയെ 21-19, 21-15ന് തോൽപ്പിച്ചു.
മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം കെന്റോ മോമോട്ടോയോട് 14-21, 16-21ന് തോറ്റ് പുറത്തായി. മറ്റൊരു ഇന്ത്യൻ താരം സമീർ വർമ്മയും പ്രീക്വാർട്ടറിൽ പുറത്തായി.
റയൽ ഫൈനലിൽ
ജിദ്ദ : കോർണർ കിക്കിൽനിന്ന് നേരിട്ട് വലയിൽ പന്തുകയറ്റിയ ടോണി ക്രൂസിന്റെ വിസ്മയ ഗോളുമായി റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിലെത്തി. ജിദ്ദയിൽ നടന്ന സെമി ഫൈനലിൽ 3-1നാണ് റയൽ വലൻസിയയെ കീഴടക്കിയത്. ലൂക്കാ മൊഡ്രിച്ചും ഇസ്കോയുമാണ് റയലിന്റെ മറ്റു ഗോളുകൾ നേടിയത്.
ആസ്ട്രേലിയ വരുന്നു
മുബയ് : ശ്രീലങ്കയ്ക്കെതിരായ പരമ്പര കഴിഞ്ഞാലുടൻ ഇന്ത്യ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയിൽ ആസ്ട്രേലിയയെ നേരിടും. ഇൗമാസം 14ന് മുബയ്യിലാണ് ആദ്യ ട്വന്റി 20.