shane-

കൊച്ചി : .വെയിൽ സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ യുവതാരം ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം അറിയിച്ചു. താരസംഘടനയായ അമ്മയുമായി നടത്തിയ ചർച്ചയിലാണ് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുമെന്ന് ഷെയ്ൻ അറിയിച്ചത്. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാലും പറഞ്ഞു. ചർച്ചയിലെ തീരുമാനം അമ്മ ഭാരവാഹികൾ നിർമ്മാതാക്കളുടെ സംഘടനയെ അറിയിക്കാനും ധാരണയായി.