മുംബയ് : നിശ്ചിത സമയത്തിനുള്ളിൽ ഡവലപ്പർമാർ വീട് നർമ്മിച്ച് നൽകിയില്ലെങ്കിൽ വായ്പാതുക ഉപഭോക്താവിന് തിരികെ നൽകുന്ന പദ്ധതിയുമായി എസ്.ബി.ഐ.. അപ്പാർട്ട്മെന്റ് പദ്ധതികൾക്ക് മാത്രമായിരിക്കും ഈ പദ്ധതി ബാധകമാകുക.
ഈ സ്‌കീം അപർട്മെന്റ് പ്രോജക്ടുകൾക്ക് മാത്രമേ ബാധകമാകൂ. ഇതിൽ എസ്.ബി.ഐ മാത്രമായിരിക്കണം വായ്‌പാദാതാവ്. റിയൽ എസ്റ്റേറ്റ് രംഗത്തു കൂടുതൽ ഇടപാടുകൾക്ക് ഊർജം നൽകാനും ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസം നൽകാനുമാണ് ഈ നീക്കം ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയിൽ ഉയർന്ന സ്‌കോറുളള ഡെവലപ്പർമാരുടെ പ്രോജക്ടുകൾ മാത്രമായിരിക്കും എസ്.ബി.ഐ പരിഗണിക്കുക.
നിലവിലെ ഭവന വായ്‌പാ പലിശ നിരക്ക് തന്നെയായിരിക്കും ഇതിനും. പുതിയ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരമാണ് എസ്.ബി..ഐ ഈ ഇളവ് കൊണ്ടുവന്നത്. നിയമപ്രകാരം എല്ലാ ബിൽഡർമാരും രജിസ്റ്റർ ചെയ്യുകയും ഓരോ പ്രോജക്റ്റും പൂർത്തിയാക്കുന്ന സമയവും അറിയിക്കണം
ഭവന വായ്പകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് ബാങ്കിന്റെ ശ്രമം. ബാങ്ക് ആകെ നൽകിയിരിക്കുന്ന 22.48 ലക്ഷം കോടി വായ്പയുടെ വെറും 0.2 ശതമാനമാണ് (5000 കോടി) അവർ റിയൽ എസ്റ്റേറ്റ്, ഭവന വായ്‌പാ രംഗത്ത് നൽകിയിരിക്കുന്നത്. രാജ്യത്തെ ഏഴ് മേഖലയിൽ ആണ് തുടക്കത്തിൽ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 2.5 കോടി വരെയുള്ള പ്രോജക്ടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.