tech-

ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരമുള്ള മെസേജിംഗ് സംവിധാനങ്ങളിലൊന്നാണ് ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്. വിദ്യാർത്ഥികൾ മുതൽ പ്രായംചെന്നവർ വരെ ഒരുപോലെ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് ഇത്. എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകൾ കാരണം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പൊലീസുകാരാണ്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കൂടുതൽ സാഹചര്യം സൃഷ്ടിക്കുന്നതിലും വാട്സാപ്പ് ഗ്രൂപ്പുകളാണ്. ഗ്രൂപ്പുകളിലൂടെ എളുപ്പത്തില്‍ പ്രകോപനം സൃഷ്ടിക്കാമെന്നതാണ് കാരണം. എൻഡ്-ടു-എൻക്രിപ്ഷൻ ഉള്ളതിനാൽ വാട്സാപ്പിൽ എന്തു ചെയ്താലും താൻ പിടിക്കപ്പെടില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

വാട്സാപ്പിലെ ഓരോ ഉപയോക്താവിനെക്കുറിച്ചുമുള്ള മെറ്റാ ഡാറ്റയും വാട്‌സാപ്പിന്റെ ഉടമയായ ഫേസ്ബുക്ക് ശേഖരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഫേസ്ബുക്കിന് അത് നൽകേണ്ടി വരും. വാട്‌സാപിലെ നിങ്ങളുടെ പേര്, ഐ.പി അഡ്രസ്, മൊബൈൽ നമ്പർ, ലൊക്കേഷൻ, മൊബൈൽ നെറ്റ്‌വർക്ക്, നിങ്ങളുപയോഗിക്കുന്ന ഹാൻഡ്‌സെറ്റിന്റെ പേര് ഇവയൊക്കെ പൊലീസിന് കൈമാറാം.

ആരോടൊക്കെയാണ് നിങ്ങൾചാറ്റ് ചെയ്യുന്നത്, ഏതു സമയത്താണ് ചാറ്റ് ചെയ്തത്, എത്ര നേരംചാറ്റ് ചെയ്തു എന്നീ കാര്യങ്ങളും പൊലീസുകാർക്ക് അറിയാനാകും. നിങ്ങളുടെ കോണ്ടാക്ട്‌സ് ലിസ്റ്റും പൊലീസിനു ലഭ്യമാക്കും. വാട്‌സാപ്പിനു മാത്രമായി ഇന്ത്യയില്‍ പ്രത്യേക നിയമമൊന്നുമില്ലെങ്കിലും ഐ.ടി ആക്ട്, 2020 നിലവിൽ വരുന്നതോടെ താഴപ്പറയുന്ന കാര്യങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെട്ടാൽ നിങ്ങൾ അഴിക്കുള്ളിലാകും.

1. വാട്‌സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അംഗം നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടാൽ അഡ്മിനെ കണ്ടെത്തി അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കും. അഡ്മിൻ ആയിരിക്കുക എന്നത് പ്രശ്‌നമുള്ള കാര്യമാകുന്നു. കുഴപ്പക്കാരായ അംഗങ്ങളെ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

2. വാട്‌സാപ്പിൽ പോൺ വിഡിയോ, പ്രത്യേകിച്ചും കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും മറ്റെന്തെങ്കിലും അശ്ലീല കണ്ടെന്റോ ഷെയർ ചെയ്യുന്നത് പാടേ ഒഴിവാക്കുക. നിങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

3. പ്രാധാന്യമുള്ള ആളുകളുടെ വിഡിയോയും ചിത്രങ്ങളും വികലമാക്കി വാട്‌സാപ്പിൽ ഷെയര്‍ ചെയ്താലും അറസ്റ്റു ചെയ്യപ്പെടാം.

4. ഏതെങ്കിലും സ്ത്രീ അവരെ വാട്‌സാപ്പിലൂടെ നിങ്ങൾശല്യപ്പെടുത്തിയെന്ന പരാതി നൽകിയാലും പൊലീസിന് അറസ്റ്റ് ചെയ്യാം.

5. മറ്റാരെങ്കിലുമാണെന്നു ഭാവിച്ചോ, മറ്റാരുടെയെങ്കിലും പേരിലോ വാട്‌സാപ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതും അറസ്റ്റിലേക്കു നയിക്കാം.

6. ഏതെങ്കിലും മതത്തിനെതിരെയോ, ആരാധനാലയത്തിനെതിരെയോ പ്രകോപനപരമോ വിദ്വേഷ പരമോ ആയ സന്ദേശങ്ങൾവാട്‌സാപ്പിൽ പ്രചരിപ്പിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം.

7. പ്രശ്‌നമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാജ വാർത്ത, വ്യാജ മൾട്ടി മീഡിയ ഫയൽ, അഭ്യൂഹങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കുകയും ഇതിലൂടെ അക്രമങ്ങളോ മറ്റൊ സംഭവിക്കാൻ ഇടവന്നാലും ജയിലിൽ പോകാം.

8. വാട്‌സാപ്പിലൂടെ മയക്കു മരുന്ന് വിൽക്കാനോ, വിലക്കുള്ള മരുന്നുകൾ വിൽക്കാനോ ശ്രമിച്ചാലും പൊലീസിന്റെ പിടിയിലാകും.

9. ഏതെങ്കിലും തരത്തിലുള്ള ഒളികാമറാ ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെ പങ്കുവച്ചാലും അകത്താകും.