budget-

ന്യൂഡൽഹി: ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ധനമന്ത്രി നിർമല സീതാരാമന്റെ സീതാരാമന്റെ അസാന്നിദ്ധ്യത്തെ വിമർശിച്ച് കോൺഗ്രസ്. ബ‌ഡ്‌ജറ്റ് ചർച്ചകളും കൂടിയാലോചനകളും നടക്കുമ്പോൾ അതിനു ചുക്കാൻ പിടിക്കേണ്ട ധനമന്ത്രി എവിടെയെന്ന് കോൺഗ്രസ് ചോദിക്കുന്നു. നിർമ്മല സീതാരാമനെ പ്രധാനമന്ത്രി ചർച്ചകളിൽനിന്ന് ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.


നീതി ആയോഗിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിലും കഴിഞ്ഞദിവസം വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ധനമന്ത്രിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. വ്യാഴാഴ്ചത്തെ യോഗത്തിൽ മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ എന്നിവരും പങ്കെടുത്തിരുന്നു. ബഡ്‌ജറ്റുമായി ബന്ധപ്പെട്ട അടുത്ത ചർച്ചയിൽ ധനമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 'ധനമന്ത്രി എവിടെ, രണ്ടുപേരും ഇങ്ങനെയൊരു ആളുള്ളകാര്യം മറന്നുപോയോ' എന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററില്‍ കുറിച്ചു. ധനമന്ത്രിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് ഒട്ടേറെ ട്രോളുകളും ഇറങ്ങി.