കുഞ്ഞിന് നിറം വർദ്ധിക്കാൻ ഗർഭിണി കഴിക്കേണ്ടത് എന്നുമാത്രമാണ് കുങ്കുമപ്പൂവിനെക്കുറിച്ച് നമ്മിൽ പലർക്കുമുള്ള ധാരണ. കുങ്കുമപ്പൂവ് നിറം വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ധാരാളം ഔഷധമേന്മകളുണ്ട് ഇതിന്. ഈ ഗുണങ്ങൾ ഗർഭിണിക്കും ഗർഭസ്ഥശിശുവിനും ലഭിക്കുമെന്നും ഉറപ്പാണ്. രക്തയോട്ടവും ശരീരത്തിന്റെ ഊർജ്ജവും വർദ്ധിപ്പിക്കുന്നതിനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും കുങ്കുമപ്പൂവ് സഹായിക്കുന്നു. കുങ്കുമപ്പൂവിലെ ആന്റി ഡിപ്രസന്റ് ഘടകങ്ങൾ ഗർഭകാല വിഷാദവും മൂഡ്മാറ്രവും ഇല്ലാതാക്കും.
ഗർഭകാല രക്തസമ്മർദ്ദ തോത് കൃത്യമാക്കുകയും ഛർദ്ദിയും മോണിംഗ് സിക്നെസും ഇല്ലാതെയാക്കുകയും ചെയ്യും. ഗർഭിണികളുടെ പേടിസ്വപ്നമായ മസിൽ വേദനയും പേശീകളുടെ മുറുക്കവും ഇല്ലാതാക്കാൻ കുങ്കുമപ്പൂവിന്റെ ഉപയോഗം വളരെയധികം സഹായകമാണ്. ഗർഭകാലത്ത് കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ ഇരുമ്പ് പ്രദാനം ചെയ്ത് വിളർച്ച ഉൾപ്പടെയുള്ള ആരോഗ്യപ്രതിസന്ധികളെ തടയുന്നു. ഗർഭകാലത്തുണ്ടാകുന്ന മുടികൊഴിച്ചിലെ പ്രതിരോധിക്കാനും മികച്ചതാണ്. ഗർഭകാലത്തെ സുഖനിദ്ര ഉറപ്പാക്കുന്നു കുങ്കുമപ്പൂവ്. ഗർഭകാലത്തെ ദന്താരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്.